വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു .
ചുറ്റിനും ഒന്ന് നോക്കിക്കൊണ്ട് തമ്പുരാട്ടി പതിയെ വീടിനകത്തേക്ക് കയറി .
മോനെ ആൽബി .
തമ്പുരാട്ടി ആൽബിയെ ശബ്ദം താഴ്തി പതുക്കെ വിളിച്ചു .
വീട്ടിൽ ആരുമില്ല എന്ന് മനസിലാക്കിയ തമ്പുരാട്ടി പതിയെ വീടിന് പുറത്തിറങ്ങി .
ശെ ഈ ചെറുക്കൻ ഇതെവിടെ പോയി . തമ്പുരാട്ടിയുടെ ശരീരം നിക്കക്കള്ളിയില്ലാതെ വിറക്കാൻ തുടങ്ങി .
വീടിന് മുന്നിലുള്ള ചെറിയ ഊട് വഴിയിലേക്ക് വെപ്രാളപ്പെട്ട് തമ്പുരാട്ടി ഇറങ്ങിയതും ആ വഴിയിൽ ഒരു ചിത്ര ശലഭത്തേയും പിടിച്ച് കൊണ്ട് ആൽബിൻ നിൽക്കുന്നു .
അവനെ കണ്ടതും തമ്പുരാട്ടിയുടെ ജീവൻ തിരിച്ച് കിട്ടി .
തമ്പുരാട്ടിയെ കാണാതെ തിരിഞ്ഞ് നിന്ന് പൂമ്പാറ്റയെ കളിപ്പിച്ച് കൊണ്ട് നിന്ന ആൽബിനെ തമ്പുരാട്ടി പിറകിൽ വന്ന് നിന്ന് കെട്ടിപ്പിടിച്ചു .
അവൻ പേടിച്ച് കുതറിമാറി തിരിഞ്ഞ് നോക്കിയതും സെറ്റുസാരിയുടുത്ത് ചന്ദനവും ചുവന്ന സിന്ദൂരവും ചാർത്തി അതാ തനിക്ക് മുന്നിൽ നിൽക്കുന്നു സാക്ഷാൽ ദേവി തമ്പുരാട്ടി .
തമ്പുരാട്ടിയെ കണ്ട് അവൻ ഒന്ന് പേടിച്ചതും അവൻ്റെ കയ്യിലുണ്ടായിരുന്ന പൂമ്പാറ്റ എവിടേക്കോ പറന്ന് പോയി .
പൂമ്പാറ്റയെ കളിപ്പിച്ച് നിക്കാ കുട്ടി ഉം .
തമ്പുരാട്ടി അവനോട് മന്ദഹാസത്തോടെ തിരക്കി .
അവൻ തൻ്റെ പൂച്ചക്കണ്ണുകൾ കൊണ്ട് തമ്പുരാട്ടിയെ മിഴിച്ച് നോക്കി നിൽക്കുക മാത്രമാണ് ചെയ്തത് .
തമ്പുരാട്ടി ചുറ്റിനും നോക്കിക്കൊണ്ട് മന്ദം മന്ദം ആൽബിൻ്റെ അരികിലേക്ക് നടന്നടുത്തു .
അവൻ്റെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി .