പ്രീതിയെ ഇടക്ക് വരദൻ കഴുത്തിന് പിടിച്ച് പൊക്കി നിലത്തിടുന്നുണ്ട് .
നിലത്ത് വീണ് കിടക്കുന്ന പ്രീതിയുടെ തലക്ക് മുളകൊണ്ട് അടിച്ച് ബോധം കെടുത്താൻ വരദൻ പല പ്രാവിശ്യം ശ്രമിച്ചു എങ്കിലും സാധിച്ചില്ല .
വളരെ മെയ് വഴക്കത്തോടെ ആ കൊച്ചു പെൺകുട്ടി ഒഴിഞ്ഞ് മാറി വരദൻ്റെ പിടുക്ക് നോക്കി ഒന്ന് രണ്ട് ചവിട്ട് കൊടുത്തു .
പിടുക്കിന് ചവിട്ട് കൊണ്ട വരദൻ മുള താഴെ ഇട്ട് പൊത്തി പിടിച്ച് നിന്നതും പ്രീതി വരദന് മേൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി .
പ്രീതിയുടെ മുളക്കോല് വരദൻ്റെ പുറത്തും നെറ്റിയിലും പ്രഹരം ഏൽപിച്ചു .
ഒരു പ്രകാരം വരദൻ പ്രീതിയുടെ മുളക്കോല് കൈകൊണ്ട് തടുത്ത ശേഷം പ്രീതിയെ വലിച്ച് താഴേയിട്ടു .
ശേഷം വരദൻ തൻ്റെ മുളക്കോല് കയ്യിലേന്തി പ്രീതിയുടെ നാഭിക്ക് കുത്താൻ പാഞ്ഞടുത്തു .
നിലത്ത് കിടന്ന് കൊണ്ട് തന്നെ പ്രീതി വരദൻ്റെ മുളയെ ബ്ലോക്ക് ചെയ്യുകയും വീണ്ടും വരദൻ്റെ അടിവയറ്റിൽ ചവിട്ടുകയും ചെയ്തു .
വരദൻ ചവിട്ട് വക വെക്കാതെ പ്രീതിയുടെ രണ്ടു കാലിലും പിടിച്ച് വലിച്ച് നിലത്തടിക്കാൻ പോയതും കാണികൾ ആകെ കരഘോഷം മുഴക്കുകയും വരദൻ വിജയിക്കും എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു .
പ്രീതിയുടെ കാലിൽ വരദൻ പിടുത്തമിട്ടതും പ്രീതി വീണ്ടും വരദൻ്റെ മണിക്കായ നോക്കി തുരു തുരാ വേഗതയിൽ ചവിട്ടി .
കാലിലെ പിടുത്തം വിട്ട് വരദൻ കുനിഞ്ഞ് നിന്നതും പ്രീതി തൻ്റെ കയ്യിലിരുന്ന മുളകൊണ്ട് വരദൻ്റെ ചേന തലക്ക് പ്രഹരമേൽപിച്ചു .
ശക്തിയായി അടി കൊണ്ട വരദൻ്റെ ചേന തലയുടെ പിറക് വശം പൊട്ടി രക്തം വാർന്നൊഴുകി .
ഇത് കണ്ട ഇക്കരക്കാരും അക്കരക്കാരും ഓരേ പോലെ നിശബ്ദരായി നിന്നു .