എല്ലാവരും എന്നെ എന്തൊക്കെയോ ഭാവങ്ങളിൽ നോക്കി… കോളേജിലെ അവസാനദിവസം ആയതിനാലും പണിയെടുത്തു ജീവിക്കേണ്ട ആവശ്യം എനിക്കില്ലാത്തതിനാലും ഞാൻ മൈരു വില കൊടുത്തുകൊണ്ട് തിരികെ ഇറങ്ങിപ്പോയി.
🌹🌹🌹
അടിച്ചു വായിൽ കൊടുത്തോ അളിയാ…… പുക എടുത്തു കൊണ്ട് മനു ചോദിച്ചതും അവന്റെ കൈയിൽ നിന്നും സിഗരറ്റ് തട്ടിപ്പറിച്ച് വാങ്ങി ചുണ്ടിൽ വച്ചുകൊണ്ട് പുകയെടുത്ത് ഞാൻ ഒന്നും ചിരിച്ചു.
അല്ലെങ്കിലും ഈ മൈരന് എന്തെങ്കിലും നോട്ടം ഉണ്ടോ.. സാറാണോ പൂറാണോ എന്നൊന്നും നോക്കില്ലല്ലോ……. വൈശാഖ് എന്നെ ഒന്ന് താങ്ങി എങ്കിലും ഞാനത് വിട്ടു.
അളിയാ.. ദാണ്ടെ മുറ്റത്തൊരു മൈന……. ഞാൻ ആസ്വദിച്ച ഒരു പുക എടുത്തപ്പോൾ മനു പറഞ്ഞതും അവൻ വിരൽ ചൂണ്ടിയെടുത്ത തിരിഞ്ഞുനോക്കി.
കുണുങ്ങി കുണുങ്ങി നടന്നുവരുന്ന വൈദേഹി.
മൈര്.. ഇവളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അവളെ നോക്കി നിന്നു.
സുന്ദരിയാണ്. കൊങ്ങി ബ്രാഹ്മിൻ. നീണ്ട മുഖം. വരച്ച് വച്ചത് പോലെ ചുണ്ടും താടയും. ഭംഗിയുള്ള മൂക്ക്. മാൻപേട മിഴികൾ. നല്ല മുടി. നീളമുള്ള നെറ്റി. അതിലെപ്പോഴും നീട്ടിവരച്ച ഒരു ചന്ദനക്കുറിയും ഒരു കുഞ്ഞു പൊട്ടും ഉണ്ടാകും.
കാശി……. എൻറെ മുന്നിൽ വന്നുനിന്നു ദയനീയമായി എന്നെ നോക്കിക്കൊണ്ട് അവൾ വിളിച്ചു.
ഒരു വേദന തോന്നി. അറിയാം.. ആത്മാർത്ഥമാണ് ഈ പെണ്ണിൻറെ സ്നേഹം എന്ന്.. പക്ഷേ….
നോക്ക് വൈദേഹി.. നടക്കില്ല.. ഞാൻ നിനക്ക് വേദന മാത്രമേ തന്നിട്ടുള്ളൂ.. നീയെന്നെ പ്രണയിച്ചാൽ ഇനിയും അത് തന്നെ നിനക്ക് കിട്ടും.. കാരണം.. കാരണം….. പെട്ടെന്ന് എന്നിൽ നിന്നും വാക്കുകൾ മുറിഞ്ഞു.