വിളറി വെളുത്ത മുഖവുമായി ഇരിക്കുന്ന പ്രിൻസിയെ ഞാനൊന്നു ഇരുത്തി നോക്കി… പ്രൊഫസർമാരും മിസ്സുമാരും തമ്മിൽ കള്ളവെടി വയ്ക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ അവരുടെ മുഖം നന്നായിട്ട് ഒന്ന് ഞെട്ടിയ പോലെ ഉണ്ടായിരുന്നില്ലേ… ഇനി ഈ തള്ളച്ചി എങ്ങാനും….ശ്ശേ.. ഞാൻ അങ്ങനെ ആലോചിച്ചു കാടും മലയും കടന്ന് സ്പേസ് സ്റ്റേഷൻ വരെ എത്തിയപ്പോഴേക്കും കേട്ടു.
കാശിനാഥൻ പൊക്കോളൂ.. എന്തായാലും ഇന്നത്തെ കൊണ്ട് കഴിഞ്ഞല്ലോ.. ഇനി എക്സാമിനു വന്നാൽ മതിയല്ലോ……… പ്രിൻസി ഒരു തളർന്ന സ്വരത്തിൽ പറഞ്ഞു.
ഒരു ആവശ്യവും ഇല്ലായിരുന്നു എന്നപോലെ എന്നെ നോക്കാതെ ഇരിക്കുന്ന പ്രിൻസിയെ കണ്ട് എനിക്ക് ചിരി വന്നെങ്കിലും ചത്തു കിടക്കുന്ന ആളെ കോത്തിൽ അടിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്തയിൽ ഞാൻ തിരിഞ്ഞതും.
കാശിനാഥൻ.. കാശിനാഥൻ ചിറക്കൽ.. ചിറക്കൽ പേരിൻറെ തിളപ്പ് അത്ര നല്ലതല്ല മോനേ……. കേട്ടു പരിചയമുള്ള ശബ്ദമാണല്ലോ എന്ന ചിന്തയിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോ.
ഊഹം തെറ്റിയില്ല. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ തന്നെ ഒരു കിഴങ്ങൻ ആണ്.. എൻറെ നാട്ടുകാരനാണ്.
എൻറെ അച്ഛൻ നിങ്ങടെ വീട്ടിൽ എങ്ങാനും കയറി ഇറങ്ങിയിട്ടുണ്ടെങ്കിൽ പോയി നിങ്ങളുടെ അച്ഛനോട് ചോദിക്കണം അല്ലാതെ അതിൻറെ ചുരുക്ക് എന്നോട് തീർക്കരുത്……… അയാളുടെ മുഖത്ത് ഒരുതരി ചോരയില്ല.
എന്നോട് ഒരുമാതിരി തെലുങ്ക് സിനിമയിലെ വില്ലന്മാര് പറയുന്ന ടോണിൽ അതു പറഞ്ഞപ്പോൾ എന്റെ മറുപടി ഇതായിരിക്കും എന്ന് പുള്ളി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.