പറഞ്ഞുകൊണ്ട് പഴംപൊരി കടിക്കുന്ന എന്നെ രാമേട്ടൻ ആദ്യമായി കാണുന്ന ഒരാളെപ്പോലെ നോക്കി… നാട്ടിൽ ആരോടും അധികം മിണ്ടാതെ നടന്നിരുന്ന ഞാൻ തന്നെയാണോ മുന്നിലിരിക്കുന്നത് എന്നപോലെ.
സതീഷാ…….. പെട്ടെന്ന് അവിടെ ഒരു ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.
കുട്ടുമാമൻ….. അച്ഛൻറെ പേഴ്സണൽ ഗുണ്ടാണ്.
സതീശൻ അല്പം പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു…. ശേഷം പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും വലിഞ്ഞു.
കുഞ്ഞേ.. വീട്ടിലേക്ക് വരാതെ.. എന്താ ഇവിടെ……. കുട്ടു മാമൻ അല്പം സ്നേഹത്തോടെ ചോദിച്ചു.
വീട്ടിൽ വന്നാൽ രാമേട്ടന്റെ ചായയും പരമ്പഴിയും കഴിക്കാൻ പറ്റുമോ……. ഞാൻ തിരിച്ചു ചോദിച്ചു.
കുട്ടൻ മാമൻ ഒന്ന് ചിരിച്ചു.
ഞാൻ രാമേട്ടനുമായി കുറച്ചുസമയം സംസാരിച്ച ശേഷം കാശും കൊടുത്ത് ഇറങ്ങി.
കാറിൻറെ ഡോർ തുറന്ന ഞാൻ വെറുതെ മുന്നോട്ടേക്ക് നോക്കിയതും ഒന്നും നിശ്ചലമായി…. കല്യാണി ചേച്ചി…. എന്നെക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.. ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധവും ഉണ്ട്… എൻറെ അച്ഛൻ കള്ളവെടി വച്ച് ഉണ്ടാക്കിയതാണ് ചേച്ചിയെ.
അല്പം കറുപ്പ് വീണ കൺപോളകൾ.. ഒട്ടിയ കവിളുകൾ. വരണ്ട ചുണ്ടുകൾ.. എന്ന തേക്കാതെ അലങ്കോലമായി കെട്ടിവച്ചിരിക്കുന്ന മുടി.. നരച്ച ഒരു ചുരിദാർ…. ആ കണ്ണുകളിൽ വിഷാദം… എനിക്കൊരു വേദന തോന്നി… ഒരു പാവ വരുന്നതുപോലെ യാന്ത്രികമായ നടപ്പ്.
പെട്ടെന്ന് ആ കണ്ണുകളിൽ ഭയം… കണ്ടുപരിചിതമായതിനാൽ എനിക്ക് അത്ഭുതം തോന്നിയില്ല…. ചൂരലിന് ഒരു മെലിഞ്ഞ പെൺകുട്ടിയെ കെട്ടിയിട്ട് അടിക്കുന്ന രംഗം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞതും ഞാൻ കണ്ണുകൾ അടച്ച് വേഗം കാറിലേക്ക് കയറി…. കാർ ചേച്ചിയെ കടന്നു പോകുമ്പോൾ ഞാനൊന്നു നോക്കി… ആരെയും നോക്കാതെ മുഖം കുനിച്ചുകൊണ്ട് കയ്യിലൊരു സഞ്ചിയും പിടിച്ച് പോവുകയാണ്… അച്ഛനോട് വെറുപ്പ് തോന്നി എനിക്ക്…