എൻറെ പ്രണയമേ [ചുരുൾ]

Posted by

സ്റ്റെഫി മിസ്സിനേ കണ്ടനാൾ തൊട്ട് എന്തോ ഒരു ആകർഷണമാണ് അവളോട്… എന്നെക്കാൾ ആറു വയസ്സ് കൂടുതലുള്ള അതീവ സുന്ദരി. ഒരു ചേച്ചിയെ പോലെ… പാലാക്കാരി അച്ചായത്തിയുടെ സ്വാഭാവികമായ ശരീരപ്രകൃതിയും തുടുപ്പും മിനുപ്പും.. വട്ട മുഖത്തിൽ തുടുത്ത കവിളും ഉണ്ടക്കണ്ണും കട്ടിയുള്ള പുരികവും ഒക്കെയായി ഒരു സുന്ദരി…. എങ്കിലും സ്റ്റഫിയുടെ കമ്പനി.. കൂടപ്പിറപ്പിനോട് എന്ന പോലത്തെ സ്നേഹം.. അതായിരുന്നു എന്നെയും അവരെയും അവളിലേക്ക് ഇത്രയും അടുപ്പിച്ചത്… പക്ഷേ എനിക്ക്.. ഞാൻ അവളിൽ മറ്റൊരാളെ തിരഞ്ഞിരുന്നുവോ.. ഞാൻ പോലും അറിയാതെ….

 

നീ അടിക്കുന്നില്ലേ…… പകുതി കുടിച്ചുതീർത്ത ബിയറും കയ്യിൽ പിടിച്ച് ബീഫ് ഫ്രൈ ചവച്ചുകൊണ്ട് സ്റ്റെഫി ചോദിച്ചതും ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.

 

ഞാൻ ചിരിച്ചുകൊണ്ട് കോണിയാക്കിന്റെ നിറച്ചു വച്ച പെഗ്ഗ് എടുത്ത്കമിഴ്ത്തി.

സ്റ്റെഫിയുടെ മൂത്ത സഹോദരൻ ഏതോ ഒരു വാണം. അവൻറെ പേര് മറന്നുപോയി. അമേരിക്കയിൽ ആണ് അവൻ താമസിക്കുന്നത്. അവൻ കൊണ്ടുവന്നതാണ് കോണിയാക്ക്… സ്റ്റെഫിയെ കൊണ്ട് ഉള്ള പല ഗുണങ്ങളിൽ ഏറ്റവും വലുത് ഇതുതന്നെയാണ്… വീട്ടിൽ ഒരു ഷെൽഫ് നിറയെ ഫോറിൻ മദ്യം ഇരിപ്പുണ്ട്…

 

ഞാൻ നോക്കുമ്പോൾ മനുവും വൈശാഖും കെട്ടിപ്പിടിച്ചുകൊണ്ട് സോഫയിൽ ചെരിഞ്ഞു കിടന്ന് എന്തൊക്കെയോ പറയുന്നു… കുപ്പിയുടെ മുക്കാലും കുടിച്ചു തീർത്ത് പറ്റായി കിടക്കുകയാണ് മൈരന്മാർ… ഒന്നു ആത്മാവ് അകത്തേക്ക് എടുത്തേക്കാം എന്ന് കരുതി സിഗരറ്റിന്റെ പാക്കറ്റും ലൈറ്ററും എടുത്തു ഞാൻ ബാൽക്കണിയിലേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *