നിൻറെ സംസ്കാരത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾക്ക് അല്ല എനിക്ക് ദേഷ്യം.. നീ വീണ്ടും സയാഫ് ആയിട്ട് അടി ഉണ്ടാക്കാൻ നോക്കിയില്ലേ.. എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്……… നെറ്റിയിൽ പൊടിയുന്ന വിയർക്കുന്നു പുറം കൈകൊണ്ട് തുടച്ച് എന്നെ ദേഷ്യത്തോടെ നോക്കി സ്റ്റെഫി ചോദിച്ചു.
അതുപിന്നെ തുടങ്ങിയത് അവനല്ലേ…… എൻറെ പതിവു ന്യായം ഞാൻ നിരത്തി.
അതെ അതെ.. എപ്പോഴും തുടങ്ങുന്നത് വേറെ വല്ലവരും ആയിരിക്കുമല്ലോ.. അങ്ങനെ അല്ലെങ്കിൽ അവരെക്കൊണ്ട് നീ തുടക്കം കുറിപ്പിക്കുമല്ലോ .. അങ്ങനെയാണല്ലോ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്…….. അവൾ മുഖം തിരിച്ചു എന്നെ തുറിച്ചുനോക്കി.
മൈര്.. അവൾ കണ്ടുപിടിച്ചിരിക്കുന്നു.. ഇനി എന്തു പറയും. ഞാൻ ചിന്തിച്ചു.
എൻറെ പൊന്നു അച്ചായത്തി.. ഒന്നും നടന്നില്ലല്ലോ.. ഇനി വിഷയം ഉണ്ടാക്കല്ലേ.. എൻറെ പൊന്നേ……. പറഞ്ഞുകൊണ്ട് എൻറെ അവസാന അടവായ ഒരു കൊഞ്ചലോടെ ഞാൻ സ്റ്റഫിയുടെ വയറിൽ ഇക്കിളിയിട്ടു.
സ്റ്റെഫി കുലുങ്ങി ചിരിച്ചുകൊണ്ട് കൈയിലെ തവി എനിക്ക് നേരെ ഉയർത്തി.
ശേഷം എൻറെ തോളിൽ ഒന്ന് അമർത്തി കടിച്ചു.
നല്ല വേദന ഉണ്ടായിരുന്നെങ്കിലും മൈര് ഞാൻ കടിച്ചുപിടിച്ചു.
അല്ലെങ്കിലും ഇവൾ പിണക്കം തീർക്കുമ്പോൾ ഇങ്ങനെ ഒരു ആക്രമണം പതിവുള്ളതാണ്…. സ്റ്റെഫി ഫോം ആയതും അവന്മാരും അടുക്കളയിലേക്ക് വന്നു. അവളുടെ പൊട്ടിച്ചിരി കേട്ട്… പിന്നീട് സമയം പോയതേ അറിഞ്ഞില്ല.