പെട്ടെന്ന് വെളിയിൽ കാറിൻറെ ശബ്ദം കേട്ടതും മിയക്കുട്ടി.. പപ്പാ.. എന്നു കാറിക്കൊണ്ട് വെളിയിലേക്ക് ഓടി.. പുറകെ സ്റ്റെഫിയും.
അളിയാ.. ഇന്ന് പോവുകയാണ്.. മിസ്സ് കുളമാക്കുമോ…… വൈശാഖ് ഒരു സംശയത്തോടെ ചോദിച്ചു.
മിസ്സ് തന്നില്ലെങ്കിൽ ഞാൻ വാങ്ങിത്തരാം മൈരേ കുപ്പി…….. ഞാൻ അവനെ നോക്കി പുച്ഛിച്ചു.
ആഹാ കുട്ടിപ്പട്ടാളം ഹാജർ ഉണ്ടോ……. ചോദിച്ചുകൊണ്ട് സേവിച്ചൻ കയറിവന്നു. മിസ്സിന്റെ കെട്ടിയോൻ ആണ്.
ആഹാ കിളവൻ ഇന്ന് നേരത്തെ ഹാജർ വച്ചോ…… ഞാൻ തിരികെ ചോദിച്ചു.
എനിക്ക് ഇതിൻറെ വല്ല ആവശ്യവും ഉണ്ടോ.. നിന്നോടൊക്കെ കുശലം ചോദിക്കാൻ നിന്ന് എന്നെ പറഞ്ഞാൽ മതി.. പപ്പാ പെട്ടെന്ന് വരാം മോളു എന്നിട്ട് പോകാം……. പറഞ്ഞുകൊണ്ട് സേവിച്ചൻ മുഖത്ത് പുച്ഛം വാരിവിതറി അകത്തേക്ക് പോയി. അപ്പോഴും സ്റ്റെഫിനിസ് മുഖവും വീർപ്പിച്ചു തന്നെ നിൽക്കുകയാണ്.
സേവിച്ചൻ മിയ കുട്ടിയുമായി വയ്യാതെ കിടക്കുന്ന സേവിച്ചന്റെ മമ്മയെ കാണുവാൻ പോയതും ഞങ്ങൾ നാലുപേരും വീണ്ടും ഒറ്റയ്ക്കായി.
അടുക്കളയിൽ തിരിഞ്ഞു നിന്നു ബീഫ് ഫ്രൈ ചെയ്യുന്ന സ്റ്റെഫിയുടെ വശത്തു ഞാൻ വന്നു നിന്നുകൊണ്ട് ഒന്നു മുരടനക്കി.
മം…. അവൾ ഒന്നു മൂളി. അല്പം കനത്തിൽ.
ഞാനൊരു ഉന്നത കുല ജാതൻ ആയതുകൊണ്ട് ഉള്ള.. ഉന്നതമായ സംസ്കാരത്തിൽ നിന്നും പുറപ്പെടുന്ന.. വാക്കുകൾ ആണ് അവയെല്ലാം.. അതിനു ഭവതി എന്തിനാണ് പിണങ്ങുന്നത്……. നിഷ്കളങ്കത വാരി വിതറിക്കൊണ്ട് ഞാൻ ചോദിച്ചു.