“” ഹായ് മാഷേ,
ആദ്യം പറഞ്ഞത് ശരിയാണ് കെട്ടോ…
ഈ പേപ്പറിൽ എഴുതി സംസാരിക്കുന്നതിനും അതിനു മറുപടി കാത്തിരിക്കുന്നതിനുമൊക്കെ ഒരു ത്രില്ലുണ്ട്…
പിന്നെ, മാഷ് ആഗ്രഹിച്ചഗ്രഹിച്ചു എന്നെ ധർമ്മസങ്കടത്തിൽ ആക്കുമോ..? ഒരാളെ കാണാൻ ഇങ്ങനെ ആഗ്രഹിക്കാൻ എന്താണ് കാര്യം..?
ആഹ്ഹ അതു ശരിയാണ്… ഒരാൾ ഒറ്റയ്ക്ക് ആഗ്രഹിച്ചാൽ ഒന്നും നടക്കില്ലെന്ന്.
ഞാനും കൂടി ആഗ്രഹിക്കണോ മാഷേ.?
എനിക്ക് എന്തു വിശേഷമാണ്…
ഇങ്ങനെ തട്ടിയും മുട്ടിയുമൊക്കെ പോകുന്നു.
പിന്നെ, ജനലിൽ തട്ടിയത് ലെറ്റർ വെച്ചതിന്റെ സിഗ്നൽ ആയിരുന്നോ.??
ശരിക്കും ഞാൻ പേടിച്ചു കെട്ടോ….”””
അവളുടെ മറുപടി വായിച്ച അജു സന്തോഷത്തോടെ ബുക്കിൽനിന്ന് പേപ്പർ കീറി മറുപടി എഴുതാൻ തുടങ്ങി….
“” ഹായ് ഷിഫാന…… ശരിക്കും മറുപടി വായിച്ചപ്പോൾ ഒരു സന്തോഷം തോന്നുന്നു. പക്ഷെ, ലെറ്റർ എഴുതുന്നതും വായിക്കുന്നതും മറുപടി കാത്തിരിക്കുന്നതുമൊന്നും വെറുമൊരു ത്രില്ലല്ലാ….
അതൊരു സ്നേഹം അല്ലേ.?
ക്ഷമയോടെ എന്തിനും കാത്തിരിക്കുന്ന ഭ്രാന്തമായ സ്നേഹം.
പിന്നെ, ധർമ്മസങ്കടത്തിൽ ആകില്ല കെട്ടോ.
എന്നെ പോലെ തനിക്കും ഉള്ളിൽ ആഗ്രഹം തോന്നുമ്പോൾ കണ്ടാൽ മതി.
ആഹ്ഹ ജനലിൽ വെച്ചിട്ടു വെറുതെയൊന്നു മുട്ടിയാണ് ചിലപ്പോൾ വാതില് തുറന്നലോ എന്ന് കരുതി….
പിന്നെ, വേഗം ആഗ്രഹിച്ചാൽ നമ്മുക്ക് വേഗം കാണാം..””
അവൻ മറുപടി എഴുതി പോക്കെറ്റിൽ വെച്ചിട്ടു പുറത്തേക്കിറങ്ങി അമ്പിളിയെ നോക്കുമ്പോൾ അവളുടെ പൊടിപോലും അവിടെയെങ്ങും ഇല്ലായിരുന്നു..