എന്റെ പ്രിയപ്പെട്ട ഷിഫാന പെണ്ണേ….
എന്തിനാണ് ഞെട്ടുന്നതും നാണിക്കുന്നതുമൊക്കെ. നമ്മൾ ഇതുവരെ തമ്മിലൊന്നു കണ്ടിട്ടുകൂടി ഇല്ലെങ്കിലും എന്തൊ… തന്നിലേക്ക് കൂടുതൽ അടിപ്പിക്കുന്ന ഫീലാണ് എന്റെ മനസുനിറയെ.
ഒന്നു മനസുതുറന്നു മിണ്ടാനും ചേർന്നിരുന്നു തമാശകൾ പറയാനുമൊക്കെ വല്ലാത്തൊരു കൊതിപോലെ…..
ആ ഇഷ്ടവും ഫീലിംഗ്‌സുമൊക്കെ ഷിഫാനയ്ക്കും ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് ചെയ്യണം.
ഞാൻ കാത്തിരിക്കും കെട്ടോ …””
ലെറ്റർ എഴുതി പോക്കറ്റിൽ വെച്ചിട്ടു വീണ്ടും കുട്ടികളെ പഠിപ്പിക്കലും മറ്റുകാര്യങ്ങളുമൊക്കെയായി നിമിഷങ്ങൾ വീണ്ടും പൊയ്ക്കൊണ്ടിരുന്നു…………
ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് പേരന്റ്സ്മീറ്റിംഗ് ആയതുകൊണ്ട് എല്ലാവരും വലിയ തിരക്കിൽ ആയിരുന്നു. സ്കൂളിലേക്ക് വന്ന പുതിയ അധ്യാപകൻ എന്നനിലയിൽ പേരന്റ്സിൽ നിന്ന് സ്നേഹവും ആദരവുമൊക്കെ കിട്ടുമ്പോൾ അജുവും വല്ലാത്തൊരു സന്തോഷത്തിൽ തന്നെ ആയിരുന്നു അപ്പോൾ… ഇതിനിടയിൽ ചില മനംമയക്കുന്ന കുതിരകളും അവന്റെ അരികിൽ വന്നു വിശേഷങ്ങൾ തിരക്കുകയും കുട്ടികളുടെ പഠനകാര്യങ്ങളുമൊക്കെ തിരക്കുന്നുണ്ടായിരുന്നു.
എല്ലാം മൂന്നുമണി ആയപ്പോഴേക്കും ഒതുക്കി സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ ആലിയ ടീച്ചർ അവിടെ ഇരിപ്പുണ്ടായിരുന്നു.
“”റ്റീച്ചറിന്റേത് നേരുത്തെ കഴിഞ്ഞോ.?””
“”ആഹ്ഹ മാഷേ ……
മാഷിന്റെ കഴിഞ്ഞെങ്കിൽ ഇങ്ങോടിരിക്ക് രാവിലത്തേതിന്റെ ഒരു കടം വീട്ടാനുണ്ട് എനിക്ക്.””
“” അത് ഇതുവരെ മറന്നില്ലേ….?””
“”ഇല്ലല്ലോ….””