“”ഓഹോ ……… ഇപ്പം എന്റേതായൊ കുറ്റം.
മാഷല്ലേ എന്നെ വന്നു തട്ടിയത്..””
“”ആഹ്ഹ രാവിലെ വഴക്കിടാൻ ഒട്ടും സമയമില്ല വല്ല ഫ്രീ പീരീഡും നോക്കി വഴക്കിട്ടാൽ പോരെ…””
“”എനിക്കും സമയമില്ല…….
സമയം കിട്ടുമ്പോൾ ഞാൻ കാണിച്ചു തരുന്നുണ്ട്..””
“”എങ്കിൽ ഞാൻ കാത്തിരിക്കും ആലിയാ ടീച്ചറുടെ കാണാൻ..””
“”അയ്യേ ……
പോടാ വൃത്തികെട്ടവനെ..”” അവൾ ചിരിച്ചുകൊണ്ട് അവന്റെ തോളിലൊരു അടിയും നൽകി ക്ലാസ്സിലേക്ക് നടന്നു.
കുട്ടികൾക്ക് ചെറിയ വർക്ക് കൊടുത്തിട്ട് വെറുതെ ഇരിക്കുമ്പോഴാണ് രാവിലെ ഷിഫാന എഴുതിയ ലെറ്ററിന്റെ കാര്യം ഓർമ്മ വന്നത്…..
ഇവിടേയ്ക്ക് വന്നതിനു ശേഷം ഏറ്റവും ത്രില്ലിംഗ് ആയ കമ്പിനി ഉണ്ടായത് ഷിഫാനയുമായി ആയിരുന്നു. ഇതുവരെ നേരിൽ ഒന്ന് കണ്ടില്ലെങ്കിലും അവളൊരു സുന്ദരി പെണ്ണായിരിക്കുമെന്നു അജുവിന് നല്ലപോലെ അറിയാമായിരുന്നു.
വാക്കുകൾ കൊണ്ട് ഇതുവരെ രണ്ടുപേരും മോശമായി ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും മനസുകൊണ്ട് പലതും കൈമാറിയിരുന്നു അവര്പോലും അറിയാതെ.
അവൻ പേപ്പർ തുറന്നു …………
ഹായ് ചേട്ടാ ………
സുഖമാണോ ??
ഇന്നലെ വൈകിട്ട് എഴുതിയ ലെറ്റർ ഞാൻ വായിച്ചിരുന്നു. പക്ഷെ, അവസാനം എഴുതിയ ഫോൺ നമ്പർ ശരിക്കും ഞെട്ടിച്ചു കെട്ടോ.
നമ്മുക്ക് സംസാരിക്കണ്ടയോ.?
ഇന്നലെ രാത്രി ആ നമ്പറിലെ വാട്ട്സപ്പിൽ പലതവണ കയറി ഒന്ന് മെസ്സേജ് ചെയ്യാൻ….
ടൈപ്പ് ചെയ്യുമ്പോൾ ഇതുവരെയും ഇല്ലാത്തൊരു നാണം.
വൈകിട്ട് വരുമ്പോൾ എനിക്ക് മറുപടി തരാൻ മറക്കല്ലേ…..
അജു വായിച്ചു തീർന്നതും ബുക്കിൽ നിന്ന് മറ്റൊരു പേപ്പർകീറി അവൾക്കുമറുപടി എഴുതി.