“”അങ്ങനെയാണോ.. ??
എങ്കിൽ ഇനി മുതൽ നിഷ്കളങ്കൻ ആയിക്കൊള്ളാം പോരെ..””
“”അയ്യോ അതുവേണ്ടാ…
ഇടയ്ക്കൊക്കെയുള്ള ചെറിയ കുരുത്തക്കേടുകൾ ആർക്കാ ഇല്ലാത്തത്.
മാഷ് പൊളിയല്ലേ ……………… “” ആലിയ പറഞ്ഞുകൊണ്ട് അവനെ നോക്കി കണ്ണിറുക്കി.
“”അമ്പടി ………………
ആൺപിള്ളാരെ കണ്ണിറുക്കി വീഴ്ത്തുമോ.?
“”മാഷിനെ വേണേൽ ഒന്നു വീഴ്ത്താം.””
“”എന്നാൽ പെട്ടന്നാകണം..
എനിക്ക് വീഴാൻ കൊതിയായിട്ടു വയ്യ..”” അജു അവളെ നോക്കി ചിരിച്ചുകൊണ്ട് മെല്ലെ കൈയ്യിലെ രോമത്തിലൂടെ തഴുകി.
“”എന്താ മാഷേ ………………
ഒരു റൊമാൻസ്. ദേ, എന്റെ കല്യാണമൊക്കെ കഴിഞ്ഞതാണ് പറഞ്ഞേക്കാം.””
“”അതെന്താ കല്യാണം കഴിഞ്ഞവരുടെ കൂടെ റൊമാൻസ് പറ്റില്ലേ….””
“”അതൊക്കെ പറ്റും….
പക്ഷെ, നാട്ടുകാർ അറിഞ്ഞാൽ പിന്നെ അവര് നോക്കിക്കൊള്ളും ബാക്കി റൊമാൻസുകൂടി.””
ആലിയ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“” അറിഞ്ഞാലല്ലേ പ്രശ്നം…
അപ്പോൾ ആരും അറിഞ്ഞില്ലങ്കിലോ.?”” അജു അവളുടെ കണ്ണുകളിൽ നോക്കി ചോദിക്കുമ്പോൾ മുഖമാകെ ചുവന്നു തുടിത്തിട്ട് ചുണ്ടുകൾ എന്തിനോ വേണ്ടി കൊതിക്കുന്നപോലെയാണ് അവനു തോന്നിയത്.
എന്നാൽ അവളുടെ മറുപടി എത്തും മുന്നേ സ്കൂളിൽ ലിസ്റ് ബെല്ലും മുഴങ്ങിയിരുന്നു.
ഇതിനിടയിൽ സ്റ്റാഫ് റൂമിലേക്ക് മറ്റുള്ളവർ കൂടി എത്തിയതോടെ അതുവരെയുണ്ടായ കാര്യങ്ങളൊക്കെ മറന്നുകൊണ്ട് വീട്ടിലേക്കു പോകാനായി ഇറങ്ങി……
രാവിലെ ഷിഫാന എഴുത്തുവെച്ച ലെറ്ററിന് ഒരുപേപ്പർ നിറയെ മറുപടിയും ഏറ്റവും അടിയിലായി അവന്റെ ഫോൺ നമ്പറും കൂടി എഴുതിയിരുന്നു. വീട്ടിൽ എത്തി ജനലിൽ ലെറ്ററും വെച്ചിട്ടു അവളുടെ ആഗ്രഹം പോലെ ജനലിൽ മെല്ലെയൊന്നു മുട്ടിയിട്ടായിരുന്നു അവൻ ഔട്ട് ഹൗസിലേക്ക് കയറിയത്.