“”എനിക്ക് ഇതൊക്കെ വലിയ ഇഷ്ട്ടമാ അമ്പിളി…… എന്തായാലും അമ്മയോട് നന്ദിയുണ്ട് കെട്ടോ..””
“”എന്തിനു ………… ??””
“”അല്ല കുറച്ചുനേരം അമ്പിളിയുടെ കൂടെ സംസാരിക്കാമല്ലോ….”” അവൻ പറഞ്ഞതും കാലൊന്നു തെറ്റി അവളുടെ പുറത്തേക്കു വീണു..””
“”അയ്യോ വീണോ ……………
നോക്കിവാ മാഷേ.. ഇവിടെ നല്ല തെറ്റൽ ഉള്ളതാണ്.””
“””മ്മ്മ്മ് ………… ഇനി തെന്നില്ല കെട്ടോ…
ഞാൻ മുറുകെ തന്നെ പിടിച്ചിട്ടുണ്ട്.”” അവളുടെ പുറത്തേക്കു ചാഞ്ഞപ്പോൾ തോളിൽ പിടിച്ചപിടി കൈയ്യെടുക്കാതെ കുറച്ചുകൂടി അവളിലേക്ക് ചേർന്നു…
രണ്ടുപേരും ഓരോന്ന് സംസാരിച്ചു സംസാരിച്ചു താഴേക്കിറങ്ങി ചെന്നതും എത്തിയത് ഒരു കുളത്തിന്റെ സൈടിലേക്കായിരുന്നു.
മുകളിൽ നിന്ന് നീരുറവപോലെ ഒഴുകിയിറങ്ങുന്ന വെള്ളം പാറയിൽ പതിച്ചു കുളത്തിലേക്ക് നിർത്താതെ ശബ്‍ദമുണ്ടാക്കി ഒഴുകുന്നുണ്ട്…
“” എന്റമ്മേ …………
ഇത് അടിപൊളിയാണല്ലോ അമ്പിളി.””
“”ഇഷ്ടമായോ ??””
“””പിന്നല്ലാതെ, കണ്ടിട്ട് ചാടികുളിക്കാൻ തോന്നുന്നു ഇതിൽ….””
“”വേണേൽ ഒന്നിറങ്ങിക്കോ…
ഈ സമയത്തു ഐസ്‌പോലെ ആയിരിക്കും വെള്ളം..””
“”അങ്ങനെയാണോ..??
എങ്കിൽ പിന്നെയാകാം. തത്കാലം ഞാൻ ഈ ചൂടും തട്ടി ഇവിടെ ഇരുന്നോളാം…”” പരന്നു കിടക്കുന്ന പാറയുടെ സൈഡിൽ ഇരുതയുറപ്പിച്ച അമ്പിളിയുടെ അരികിലേക്ക് ചേർന്നിരുന്ന അജു ഇടതുകൈയ്യെടുത്തു അവളുടെ പുറത്തേക്കു വെച്ചുകൊണ്ട് വലതുകൈ പോക്കെറ്റിലെക്കിട്ടു കുറച്ചു കാശെടുത്തു അവൾക്ക് നൽകി……..
“”ഇതെനിക്കണോ…? അഞ്ഞൂറിന്റെ നോട്ടുകൾ കണ്ടതും അവളുടെ കണ്ണുകളൊന്നു വിരിഞ്ഞു.
വേണ്ട എന്നുപോലും പറയാതെ അതുവാങ്ങി…..