മറുപടി സ്പീഡ് പോസ്റ്റിൽതന്നെ അയയ്ക്കാൻ മറക്കല്ലേ…. “”
അജു അവൾക്ക് മറുപടി എഴുതിയിട്ട് ആരും കാണാതെ അവിടെ കൊണ്ട് വെച്ചിട്ടു മെല്ലെ ജനലിൽ ഒന്നു തട്ടിയിട്ട് കൂടിയാണ് തിരികെ നടന്നത്….
അകത്തു ആളുണ്ടെങ്കിൽ ഉറപ്പായും ഇപ്പോൾ തന്നെ അവൾ അതെടുക്കുമെന്നു അവനു നല്ലപോലെ അറിയാമായിരുന്നു.
___________________________
പിറ്റേന്നു രാവിലെ എഴുന്നേറ്റു ഷംലത്ത് കൊണ്ടുവെച്ച ചായയും കുടിച്ചിട്ട് കുളിച്ചു റെഡിയായി സ്കൂളിലേക്ക് പോകാനുള്ള തന്ത്രപാടിൽ ആയിരുന്നു അജു. ഷംലത്തിനെ പുറത്തൊന്നും കണ്ടില്ലെങ്കിലും ഇക്ക രാവിലെ തന്നെ പുറത്തുണ്ടായിരുന്നു…..
അടുക്കള ഭാഗത്തുനിന്ന അയാളോട് കുശലവും പറഞ്ഞിട്ട് ഷിഫാന എഴുതി വെച്ച മറുപടിയും എടുത്തു പോക്കറ്റിൽ ആക്കി നേരെ സ്കൂളിലേക്ക് നടന്നു.
ഇന്നലത്തെ മഴയുടെ ആയിരിക്കും അത്യാവശ്യം കോട ഇറങ്ങിയിട്ടുണ്ട്….. റബ്ബർ മരങ്ങളുടെ ഇടയിലൂടെ ഒഴുകിഇറങ്ങുന്ന കോടയും കണ്ടുകൊണ്ടു പതിയെ നടന്നു നീങ്ങുമ്പോഴാണ് വന്ന ദിവസം തന്നെ കൊണ്ടുവിട്ട ഓട്ടോക്കാരൻ അവന്റെ പിറകിൽ വന്നു ബ്രേക്ക് ഇട്ടത്.
“”ആഹ് മാഷേ …………
സ്കൂളിലേക്കാണെങ്കിൽ കയറിക്കോ ഞാൻ ആ വഴിക്കാണ്..””
“”അഹ്…. “”
അവൻ ചെറുചിരിയോടെ ഓട്ടോയിൽ കയറി.
“”ഇന്നു നേരുത്തെ ആണല്ലോ…
എങ്ങനെയുണ്ട് പിള്ളേരും സ്കൂളും നാട്ടുകാരുമൊക്കെ ഇഷ്ടമായോ.?? “”
“”ഇഷ്ട്ടമാകാതെ…. നിങ്ങളോക്കെ അടിപൊളിയല്ലേ ചേട്ടാ.
ചേട്ടൻ ഓട്ടം കഴിഞ്ഞു വരുന്ന വഴിയാണോ..?””
“”ആണ്….. രാവിലെ ബസ് സ്റ്റാൻഡ് വരെ പോകണമായിരുന്നു. ഇന്നലെ വിളിച്ചു പറഞ്ഞത്കൊണ്ട് ഞാനും നേരുത്തെ അങ്ങിറങ്ങി..””