സമയം ആറുമണിയോടടുക്കുന്നു….
എല്ലാം കഴിഞ്ഞിട്ട് കുളിച്ചിറങ്ങിയ അജു ഡ്രെസ്സൊക്കെ ഇട്ടുകൊണ്ട് ഷംലത്തിന്റെ കൈയ്യിൽ നിന്ന് ആക്ടിവയുടെ താക്കോലും വാങ്ങി പോകാൻ ഇറങ്ങിയത് അമ്പിളിയുടെ
വീട്ടിലേക്കായിരുന്നു.
“”ഈ ഇരുട്ടുവീഴുന്ന സമയത്ത് എങ്ങോടാണ്.?””
“”മൂന്നാലു സാധനം വാങ്ങാനുണ്ട് ഇത്താഹ്ഹ…
വണ്ടി ഇല്ലാത്തതുകൊണ്ടാണ് സ്കൂൾ വിട്ടപ്പോൾ പോകാതിരുന്നത്. ഇവിടെ വന്നപ്പോൾ നിങ്ങളുമായി സംസാരിച്ചു സമയം പോയതും അറിഞ്ഞില്ല..””
“”ആഹ്ഹ എങ്കിൽ പൊയ്‌വാ….”” ഷംല ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇന്നലെ രാത്രി ഷംലത്ത് ഒരു പൊതിയിൽ അവനു നൽകിയത് ഏകദേശം എഴുപത്തിനായിരത്തോളം രൂപ ഉണ്ടായിരുന്നു.
അജുവിനെ സമ്മന്തിച്ചു അത് വലിയൊരു തുക ആണെങ്കിലും ഷംലത്തിന് വളരെ ചെറുത് തന്നെ ആയിരുന്നു.
ഇഷ്ട്ടംകൊണ്ട് തന്നതാണെങ്കിലും കാശില്ലാത്ത ആർക്കേലുമൊക്കെ ഉപകാരപ്പെടണമെന്നു അവനും വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിൽ നിന്ന് ചെറിയൊരു തുകയുമായി അമ്പിളിയെ കാണാൻ ഇറങ്ങിയത്.
അവളുടെ വീട്ടിൽ പോയിട്ടില്ലെങ്കിലും പറഞ്ഞ അറിവുവെച്ചു പത്തിരുപതു മിനിറ്റത്തെ യാത്രയ്‌ക്കൊടുവിൽ ചെന്നെത്തിയത് ചെറിയൊരു മലയുടെ താഴ്ഭാഗത്തായിരുന്നു……
അങ്ങ് കുറച്ചു ദൂരെയായി ഒരു വീടു കാണുന്നുണ്ട് അത് അമ്പിളിയുടെ വീട് തന്നെ ആയിരിക്കണം. റോഡ് തീരുന്ന ഭാഗത്തായി വണ്ടി ഒതുക്കിവെച്ച അജു മെല്ലെ ഇറങ്ങി ഇടുങ്ങിയ വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.
കെട്ടിയോൻ കുടിയൻ എന്തായാലും ഈ സമയത്തു അവിടെ കാണാൻ ഒരു സാധ്യതയും ഇല്ല. ആ ഒരു ആശ്വാസത്തിൽ കുറച്ചുദൂരം നടന്നു വീടെത്തിയതും അജു ശരിക്കും കുഴഞ്ഞിരുന്നു.