ഓഫീസിലേക്ക് നടന്ന അജു അതെല്ലാം മറന്നുകൊണ്ട് രാവിലെ ഷിഫാന വെച്ച ലെറ്റർ എടുത്തു മെല്ലെ തുറന്നു….
“”ഹായ് ചേട്ടാ ……
ഈ കാത്തിരിക്കുന്നതും അറിയാത്ത ഒരാളിന് ലെറ്റർ എഴുതാനുമൊക്കെ ത്രില്ലാണോ ഭ്രാന്താണോ സ്നേഹമാണോ എന്നൊന്നും എനിക്കറിയില്ല……
പിന്നെ, ഇതിന്റെ കൂടെ വെച്ച മിട്ടായി കൊള്ളാമായിരുന്നു കെട്ടോ. ഇനി ഈ എഴുത്തിന് എന്താണ് ഗിഫ്റ് തരുന്നത്.?
ജനലിൽ മുട്ടിക്കൊ….
ചിലപ്പോൾ തുറക്കപ്പെട്ടാലോ… “”
അവൻ വായിച്ചിട്ടു വൈകിട്ട് വെക്കാനുള്ള മറുപടിയും വേറൊരു പേപ്പറിൽ എഴുതാൻ തുടങ്ങി…..
“” പിന്നെ, ഷിഫാനയുടെ കാര്യം എനിക്കറിയില്ല കെട്ടോ… പക്ഷെ, എനിക്ക് സ്നേഹമുണ്ട് അതല്ലേ ഞാൻ ഒന്നു കാണാൻവേണ്ടി ഇങ്ങനെ മറുപടികൾ എഴുതുന്നത്. ഇന്നലെ വാതില് തുറന്നുവെച്ചതുകൊണ്ടാണ് മിട്ടായി വെച്ചത്.
വേണേൽ എന്റെ ഫോൺ നമ്പർ എഴുതി വെക്കാം. അതാകുമ്പൊൾ ദിവസവും ഇഷ്ടംപോലെ സമയം സംസാരിക്കാമല്ലോ…
ആഹ്ഹ ജനലിൽ ഞാൻ മുട്ടാം……
ഈ സ്നേഹം എന്നുപറയുന്നത് മനസ്സിൽ വെക്കാൻ അല്ലല്ലോ.
ഒരു ദിവസം അതെല്ലാം പുറത്തുവരും അന്നു കാണാം മതിവരുവോളം..”””
അവൻ മറുപടിയും എഴുതി പോക്കറ്റിൽ വെച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
നിമിഷങ്ങൾ പൊയ്ക്കൊണ്ടിരുന്നു ………
പതിവുപോലെ ആ ദിവസവും മെല്ലെ മെല്ലെ കടന്നു പോയി. വൈകിട്ട് വീട്ടിൽ എത്തിയ അജു ഷിഫാനയ്ക്കുള്ള മറുപടിയും വെച്ചിട്ടു കുറച്ചുനേരം പുറത്തൊക്കെയൊന്നു കറങ്ങി.
ഇതിനിടയിൽ സുജാതയുടെ മുറ്റമടിയും ഷംലത്തിന്റെ തുണിയലക്കുമൊക്കെ അവന്റെ
കണ്ണിനു കുളിർമയേകി.