ദി ഡിവൈൻ ഫെമിനിൻ – സൈഡ് A [കൊമ്പൻ]

Posted by

അവളുടെ വിഡിയോയ്‌സിന്റെയും ഫോട്ടോസിന്റെയും അടിയിൽ നല്ലതും മോശവുമായ പലകമന്റുകളും ഞാൻ കാണാറുണ്ട്. എന്നെപോലെതന്നെ നബനിതയും അത് കാര്യമാക്കാറുണ്ടായിരുന്നില്ല.

എന്റെ അനിയൻ അർജുൻ കാരണമാണ് ഞങ്ങൾ റിലേഷന്ഷിപ്പില് അവൻ കാരണമെന്നു പറഞ്ഞല്ലോ, അതെന്താണ് വെച്ചാൽ. അർജുന് പ്ലസ് റ്റു എക്സാം കഴിഞ്ഞിരിക്കുന്ന സമയം, അവനു പുതിയ ഫോൺ വാങ്ങിക്കൊടുക്കാൻ അമേരിക്കയിൽ ഉള്ള ഞങ്ങളുടെ പപ്പയും മമ്മയും ആലോചിക്കുന്ന നേരത്താണ് നബനിത ഇൻസ്റ്റാഗ്രാമിൽ ഐഫോൺ ഗിവ് എവേയ് ഇടുന്നത്. അതവൾക്ക് ഒരു കമ്പനി ഗിഫ്റ് ചെയ്തതാണ്.

അവൻ കുറേപ്പേരെ മെൻഷൻ ചെയുകയും ഫോട്ടോക്ക് ലൈക് ചെയുകയുമൊക്കെ ചെയ്തപ്പോ ഭാഗ്യവശാൽ ആ മത്സരത്തിൽ, അർജുൻ ആയിരുന്നു ജയിച്ചത്. അവൻ സോഷ്യൽ മീഡിയയിൽ പെറ്റു കിടക്കുന്ന ആളായതുകൊണ്ട് അവനു വേഗം ജയിക്കാൻ പറ്റി. ഓഫ്‌കോർസ് അവനു ഭാഗ്യവുമുണ്ടെന്നു കൂട്ടിക്കോ! കാണാൻ ബോളിവുഡ് നടന്മാരെ പോലെയാണ് അർജുൻ! എനിക്കും അങ്ങനെ ഒരു ബോഡി ടൈപ്പ് ആണേ. വെളുത്ത നിറവും ഡയറ്റും ജിമ്മും നോക്കുന്ന ഒരുവൻ എന്ന നിലയിൽ അർജുൻ വേഗം തന്നെ നബനിതയുമായി അവൻ വേഗം കൂട്ടായി. അർജുനെക്കാളും 5 വയസു മൂത്തതായിരുന്നു, നബനിതയ്ക്ക്. അവൾക്കവനെ അനിയൻ എന്നുള്ള നിലയിൽ വളരെ ഇഷ്ടവുമായി. അങ്ങനെ ഇൻസ്റ്റാഗ്രാമിൽ ഉള്ള അടുപ്പം പതിയെ പതിയെ വാട്സാപ്പിലെക്ക് കടന്നു. അങ്ങനെ അർജുൻ നബനിതയെ നേരിട്ട് പരിചയപ്പെടാനും എന്നെ പരിചയപ്പെടുത്താനും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ക്ഷണിക്കയും ചെയ്തു.

അർജുന്റെ ഒപ്പമവൾ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരുമ്പോ അവനെപോലെതന്നെ ഞാനും നബനിതയുമായി കൂടുതൽ അടുത്തു. പപ്പയും മമ്മയും അമേരിക്കയിൽ കാശ് ഉണ്ടാകുമ്പോ അർജുന്റെ കാര്യങ്ങൾ എല്ലാം ചെറുപ്പം മുതലേ നോക്കുന്നത് ഞാൻ ആണെന്ന കാര്യം നബനിതയെ ഞെട്ടിച്ചു. അവളുടെ അമ്മയും അവളെങ്ങനെ വളർത്തിയതുകൊണ്ട്
അവൾക്കെന്നോടുള്ള മതിപ്പ് കൂടാനുള്ള കാരണമായി എന്ന് പറയുന്നതാവും ശെരി. അങ്ങനെ അവൾ ഫ്ളാറ്റിലെ സ്‌ഥിരം സന്ദർശകയായി. അർജുനുമായുള്ള ഫോട്ടോസും അവൾ ഇൻസ്റ്റഗ്രംയിൽ പോസ്റ്റ് ചെയ്തു. പക്ഷെ അർജുൻ ഇല്ലാത്തപ്പോഴും എന്നെ കാണാനായി അവൾ വരുമായിരുന്നു.
അങ്ങനെയെനിക്ക് മനസിലായി അവൾക്കെന്നോട് ക്രഷ് ഉണ്ടെന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *