“എന്നിട്ട്?”
“പിന്നെ നബനിതക്ക് രാത്രിയിലൊക്കെ സോഫയിലിരുന്നു പഠിക്കാൻ ബുദ്ധിമുട്ടുണ്ട് മനസിലായപ്പോ നബീൽ സോഫയിലേക്കും നബനിതയെ അവന്റെ മുറിയിലും താമസിക്കാൻ അവൻ നിർബന്ധിച്ചു. ഇങ്ങനെ ചെയ്തയൊരാളെ അജയ് വിശ്വസിക്കാൻ കൊള്ളില്ല പറഞ്ഞാൽ അവള്കിഷ്ടപെടുമോ. ബി കോസ് അവളുടെ മനസ്സിൽ നബീലിന് പ്രത്യേക സ്‌ഥാനമുണ്ട്.”
“ഉം മനസിലായി!”
“നബീലിന്റെ സ്വന്തം വീട്ടിൽ അവൻ പുറത്തും നബനിത അകത്തും. ഞാനതു പറഞ്ഞു നബനിതയെ കുറെ വഴക്ക് പറഞ്ഞു, അന്ന് രാത്രിയാണ് നബീലും നബനിതയും കൂടെ ഒന്നിച്ചുറങ്ങുന്നത്. സത്യത്തിൽ അവർ രണ്ടാളും ഉറങ്ങിയിട്ടേയില്ല രാത്രി മുഴുവനും സംസാരിച്ചു കിടപ്പായിരുന്നു എന്നൊക്കെ റെജിൻ പറഞ്ഞിരുന്നു. ”
“എന്ത് സംസാരിക്കാൻ?”
“അതവളോടോ അവനോടോ ചോദിക്കേണ്ടി വരും! പിന്നെ എനിക്കും റേജിനുമത് നല്ലപോലെ മനസിലായി. നബനിതയ്ക്ക് നബീലിനോട് നല്ലപോലെ ക്രഷ് ഉണ്ടെന്ന്, അവന്റെ ബോഡിയും സ്റ്റൈലും പിന്നെ പൈസയുമെല്ലാം കണ്ടു അവൾക്കവനോട് അടങ്ങാത്ത മോഹവുമാന്ന്!”
“നിന്റെ തോന്നലായിരിക്കും ഇഷാരാ അങ്ങനെയൊന്നുമില്ല”
“അത് അജയ്‌ക്ക് അസൂയകൊണ്ട് തോന്നുന്നതാ. അവരുടെ സ്മൂച്ചിങ് അജയ് കണ്ടതല്ലേ? അവരതിൽ നിർത്തുമെന്ന് തോന്നുന്നുണ്ടോ? ഞാൻ പോലും അവരെ ശല്യം ചെയ്യാതെ ഇരിക്കുന്നത് എന്തിനാണ് അറിയോ?”
“അറിയുമോ?”
“നബനിത പ്രേമത്തെകുറിച്ചൊക്കെ വല്യ വായിൽ ഒരുപാട് പറയാറുള്ളതാ, ക്‌ളാസിലൊക്കെ വെച്ച്. മിക്ക സ്റുഡന്റ്സിന്റെയും മുന്നിൽ അവൾക്കൊരു ഡിവൈൻ ഇമേജുണ്ട് അത് എപ്പോളെ പോളിഞ്ഞു അത് വേറെ കാര്യം!”