പക്ഷെ ഞാൻ വന്നതിന്റെ രണ്ടാമത്തെ ദിവസം റെജിനും ഞങ്ങളുടെയൊപ്പമെത്തി. ഞങ്ങളുടെ വില്ലയിൽ അവനും ഞാനുമാ ഒരേ മുറിയിൽ കിടന്നതൊക്കെ. ഇന്ന് കാലത്തു അവൻ ഡൽഹിയിലേക്ക് പോയി. രണ്ടൂസം കഴിഞ്ഞാൽ വരും. പിന്നെ നബനിതയോട് ഞാനാ പറഞ്ഞത് ഇതൊന്നും അജയന്റെ അടുത്തു പറയണ്ടാന്നു!”
“അതിന്റെയർത്ഥം നബീലും നബനിതയും ഒന്നിച്ചായിരുന്നു നബീലിന്റെ ബെഡ്‌റൂമിൽ! അത് ഞാൻ അറിയണ്ട വിചാരിച്ചാണ് പറയാതെ ഇരുന്നത് അല്ലെ?”
“എക്‌സാറ്റ്ലി! ഇനിയിപ്പോ അജയ് അറിഞ്ഞാലും കുഴപ്പമില്ല തോന്നി”
“അതെന്തേ?”
“അതിനിയും മനസിലായില്ലേ ? നബനിതയും നബീലും….അവരിപ്പോ ഡേറ്റ് ചെയ്യുകയാണ്!!! സിറ്റുവേഷൻ ഷിപ് എന്നൊക്കെ വേണേൽ പറയാം! ഹിഹി….”
“ഞാനിതു വിശ്വസിക്കില്ല, ഇന്നത്തെ സംഭവം നിങ്ങൾ ക്രിയേറ്റ് ചെയ്ത ഡ്രാമ അല്ലെ?”
അവൾ അതിനു മറുപടി പറഞ്ഞത് കുറെ ഫോട്ടോ എനിക്ക് അയച്ചായിരുന്നു, അതായത് നബനിതയുടെ ക്ളീവെജ് കാണുന്ന ഒരു ഫോട്ടോ നന്നായിട്ടുണ്ടെന്നും മുടി ഒരുവശത്തേക്ക് ഇടാനുമൊക്കെ അവൻ പറഞ്ഞു എന്ന് പറഞ്ഞു നബീൽ എടുത്ത കുറെ ഫോട്ടോസ്. അതെല്ലാം അവളെനിക്ക് ഫോർവേഡ് ചെയ്തു. ഒപ്പം അവരുടെ ഗ്രുപ്പിന്റെ സ്ക്രീൻഷോട്ടും ലെക്കിങ് (Lekking) എന്നായിരുന്നു വാട്സാപ്പ് ഗ്രുപ്പിന്റെ പേര്. അതിലായിരുന്നു നബീലും നബനിതയുമുള്ള ചാറ്റിങ് എല്ലാം.
“ഇനിയും വിശ്വാസമായില്ലേ?”
“ഇല്ല”
ഞാനത് പറഞ്ഞത് ഇഷാരയെ ചൊടിപ്പിച്ചുകാണണം കാര്യം അതിനുശേഷമവൾ പത്തു പതിനെഞ്ചു ഫോട്ടോ കൂടെ ഫോർവേഡ് ചെയ്തു. അതിൽ കൂടുതലും നബീലും എന്റെ നബനിതയും രണ്ടാളും കൂടെയുള്ള സെൽഫി ആയിരിന്നു. ആദ്യത്തേതിൽ ഒക്കെ അവളുടെ കൂടെ ചെറിയ ഗ്യാപ്പിട്ട് സെൽഫി എടുക്കുന്ന നബീൽ പിന്നെ പിന്നെ കെട്ടിപിടിച്ചു നിൽക്കുന്നതാണ്. അവൾ ഓരോ ദിവസവും നബീലിന്റെയൊപ്പം പുറത്തു പോകുമ്പോഴൊക്കെ എടുത്തതാണ്.