പക്ഷെ, അവളെനിക്ക് പെട്ടന്ന് തന്നെ മറുപടി തന്നു. അവരൊരു പബിൽ ആണെന്നും പിന്നെ വിളിക്കാം ഇവിടെ ബഹളമയം ആണെന്നും.
നബനിത അടുത്തുണ്ടോ ചോദിച്ചപ്പോൾ, ഇഷാരാ ഒരു 3 സെക്കൻഡ് മാത്രം ഉള്ള വീഡിയോ അയച്ചു തന്നു. പബ്ബിലെ മ്യൂസിക് ഡിജെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. അതിൽ നബനിതയും നബീലും കൂടെ പബ്ബിലെ ഇരുണ്ട വെളിച്ചത്തിൽ ഡാൻസ് കളിക്കുന്നു.
നബനിത ഒരു സ്ലീവെലെസ്സ് മിഡിയായിരുന്നു ധരിച്ചിരുന്നത്. പക്ഷെ കഴുത്തിൽ മാലയൊന്നുമില്ല. സ്ട്രൈറ്റ് ചെയ്ത അവളുടെ മുടി കെട്ടാതെ താഴേക്ക് ഇട്ടിരിക്കുകയാണ്.
നബീലിന്റെ ഇരുകൈകളും നബനിതയുടെ ഇടുപ്പിലായിരുന്നു. ഇരുവരും ആസ്വദിച്ചു ഡാൻസ് കളിക്കുന്നപോലെ എനിക്ക് തോന്നി.
“അത് നബനിത ആണോ?” എന്ന് ഞാൻ റിപ്ലെ ചെയ്തപ്പോൾ
ഇഷാരാ അതിനു മറുപടിയായി പറഞ്ഞു.
“സൊ റൊമാന്റിക്!!”
എനിക്കതു വായിച്ചപ്പോ കലിയാണ് വന്നത്. ഞാൻ ആംഗ്രി എമോജി അയച്ചു. ഇഷാരാ അതിനു ചിരികുന്നപോലെ സ്മൈലിയും.
എനിക്കുറപ്പായി ഞാൻ അവളുടെ കസിനെ കുറിച്ച് നബനിതയോടു പറഞ്ഞത് ഇതര കെട്ടുകാണുമെന്നും, അവൾക്കതിഷ്ടപെട്ടിട്ടില്ല എന്നും എന്നെ വെറുപ്പിക്കാൻ ആയി ഇങ്ങനെയൊക്കെ ചെയ്യുകയാണെന്നും, ഞാനതുകൊണ്ട് ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തുകയാണ് ഉണ്ടായത്.
വീണ്ടുമൊരു വീഡിയോ കൂടെ വന്നു, അതിൽ നബനിതയെ ഇരുകൈയിലും നബീൽ വളരെ ഈസിയായി പൊക്കി എടുക്കുന്നതും, അവളുടെ കൈകൾ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റുന്നതും, അവളുടെ നഗ്നമായ കാലുകൾ കൊണ്ടവന്റെ അരക്കെട്ടിൽ കോർത്ത് പിടിച്ചിരിക്കുന്നതും!!