പക്ഷെ പതിവില്ലാതെ ആ മെസ്സേജിനുമാത്രം ഉടനടി റിപ്ലൈ വന്നു. ആംഗ്രി ഇമോജിയായിരുന്നു അത്. ചോദിക്കണ്ടായിരുന്നു എന്ന തോന്നലിൽ ആയി ഞാനും.
പിന്നെ രാത്രി വിളിക്കുമ്പോ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. എൻഗേജ്മെന്റ് നെ കുറിച്ചും, അവളുടെ അടുത്ത് വരൻ പോകുന്ന ഷൂട്ടിന്റെ കല്യാണ്ട്സ്നെ കുറിച്ചും, പേയ്‌മെന്റും എല്ലാം. ഇപ്പൊ ഇഷാരയും വീഡിയോ കാളു ലു അങ്ങനെ വരാറില്ല. നബനിത മാത്രം തനിച്ചാണ് എന്നെ വിളിക്കുക.
അപ്പോഴൊക്കെ നബീലിനെ കുറിച്ച് സംസാരം വരുമ്പോ അവളാ ടോപിക്കിൽ നിന്നും നൈസ് ആയി ഒഴിഞ്ഞു മാറുകയും ചെയ്തു. പക്ഷെ ഞാൻ അത് വിടാതെ പറഞ്ഞു.
“ഒറ്റയ്ക്ക് ബോറടിച്ചു വേണ്ടതെന്തെങ്കിലും അവന്റെ കൂടെ ചെയ്യാൻ തോന്നുന്നുണ്ടോ?”
“അജയ്!!”
“എന്തെ?”
“നിനക്ക് ആഴ്ചയിൽ ഒരിക്കൽ നിർബന്ധമില്ലേ!!! അതുകൊണ്ടാ”
“അജയ് നീ അവിടെ ആരെയെങ്കിലും വിളിച്ചു ചെയ്യുന്നുണ്ടോ എന്ന് ഞാൻ തിരിച്ചു ചോദിക്കാറുണ്ടോ?” ഒരു നിമിഷം കൊണ്ട് നബനിതയുടെ മൃദുലമായ ശബ്ദം പെട്ടന്ന് ബോള്ഡായി.
“ഇല്ല.”
“പിന്നെന്തേ എന്നോടുമാത്രം.” അവൾ ബലം പിടിച്ചു തന്നെ സംസാരം തുടർന്നു.
“അത് നബീൽ ആയതുകൊണ്ട് മാത്രം! അവനെ എനിക്ക് പേടിയാണ് ഇക്കാര്യത്തിൽ, സത്യം പറഞ്ഞാൽ അവനെയെനിക്ക് വിശ്വാസമില്ല.”
“ഹം, എന്നാലെ അങ്ങനെയിപ്പോ എന്റെ മോൻ വിശ്വസിക്കണ്ട. എനിക്ക് വിശ്വാസമാണ് പോരെ!”
നബനിത ഫോൺ കട്ട് ചെയ്തു. സത്യത്തിൽ ഞാനിപ്പോ ചെയ്തത് ഒരു ചൂണ്ട ഇടുക എന്നതായിരുന്നു. അവളുടെയുള്ളിൽ എന്തെങ്കിലുമുണ്ടെങ്കിൽ അവൾ എന്തായാലും എന്നോട് കിടക്കും മുന്നേ അത് പറയുമെന്ന് ഞാനും പ്രതീക്ഷിച്ചു. പക്ഷെ ഇഷാരാ! അവളുടെ കസിനെ കുറിച്ച് ഞാൻ വെട്ടിത്തുറന്നപോലെ വിശ്വാസമില്ല എന്ന് പറഞ്ഞത് അവളും കേട്ടു കാണുമെന്നു പിന്നെയാണ് ഞാനോർത്തത്. വല്ലാത്ത പണിയാണ് ഞാൻ കാണിച്ചതെന്നുമോർത്തു. ഇനിയിപ്പോ ആളെ മാറ്റിപറയാനും വയ്യാലോ!