തിരിച്ചു ഫ്ലാറ്റിലേക്ക് വരുന്ന വഴിയിലാകെ മനസ്സിൽ ഒന്നുമാത്രം ഞാൻ ആലോചിച്ചു വിഭ്രാന്തിയിലാണ്ടു പോയി. പക്ഷെ ഒരേസമയം നൊമ്പരവുമെന്നെ വേട്ടയാടി. സ്ലീവ്‌ലെസ് ടീഷർട്ടും നീല ജീൻസുമിട്ട എന്റെ നബനിതയുടെ മേനിയഴക് നബീൽ കാണുമ്പൊഴിക്കെ അവൻ എങ്ങനെ നിയന്ത്രിക്കുമെന്നു ആലോച്ചു ഉത്കണ്ഠയും ഒപ്പം എന്റെ മനസ്സിൽ വല്ലാത്ത ഒരാവേശവും തോന്നി. ഇതെന്തൊരു വിചിത്രമായ വികാരമാണെന്നും അതിന്റെ യഥാർത്ഥ കാരണമെന്താണെന്നും എനിക്ക് ഒട്ടും തന്നെ മനസിലായതേയില്ല.
ബാംഗ്ലൂർ കെമ്പെ ഗൗഡ എയർ പോർട്ടിൽ നിന്നും ബാഗ്ഗജെസ് കളക്റ്റ് ചെയ്ത ശേഷം നബനിത എന്നെ വിളിച്ചിരുന്നു. നബീലിനെ കണ്ടെന്നും, അവർ അവന്റെ വില്ലയിലേക്ക് പോകുകയാണെന്നും പറഞ്ഞു.
“നല്ല പോഷ് വില്ലയാണ് അജയ്! പൂള് ഒക്കെയുണ്ട്”
“എത്ര റൂം ഉണ്ട്?”
“രണ്ടു റൂം, ഞാൻ പറഞ്ഞില്ലേ 2BHK ആണെന്ന്!”
“അതേയ്, ഞാനത് മറന്നു”
“വിശക്കുന്നുണ്ടോ? എന്താ ഡിന്നർ പ്ലാൻ”
“നബീൽ എന്തോ സ്വിഗ്യന്നു ഓർഡർ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്, ഹി ഈസ് സൊ കയറിങ്.” അവന്റെ കെയറിങ് എന്താണെന്നു എനിക്കാണല്ലോ നന്നായിട്ടറിയാവുന്നത്. ഏറ്റവുമടുത്ത കൂട്ടുകാരനെപോലെയും ചതിക്കുന്ന ചെറ്റയാനാണവൻ!
“ഉം” ഞാൻ മനസ്സിൽ പ്രാകികൊണ്ട് പറഞ്ഞു.
ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങൾ സാധാരണ പോലെ കടന്നുപോയി. അവരുടെ എക്സാം ഒരെണ്ണം കഴിഞ്ഞു. ഇനി മൂന്നെണ്ണം കൂടിയുണ്ട്. എക്സാം അവർ രണ്ടാൾക്കും കുഴപ്പില്ലായിരുന്നു എന്നും അവൾ പറഞ്ഞു. നബീലിന്റെ കാര്യത്തിൽ എനിക്ക് ഉള്ളിലിന്റെയുള്ളിൽ പേടി ഉണ്ടെങ്കിലും നബനിതയോടു ഉള്ള ഇഷ്ടം കൊണ്ട് ഞാൻ ഒന്നും അവളോട് പറഞ്ഞിരുന്നില്ല. പിന്നെ ഇഷാര ഇരുവർക്കുമിടയിൽ ഉള്ളതുകൊണ്ട് അവൻ മുതലെടുക്കാൻ ഒന്നും നോക്കില്ലായിരിക്കും. ഒന്നുമല്ലെങ്കിലും
അവളുടെ കസിൻ അല്ലെ അവൻ.