അങ്ങനെയിരിക്കെ പുതിയ ബാച്ച് ജോയിൻ ചെയ്തു. ഒരു 12 പേർ. 2ആണും 10പെണ്ണും എന്റെ അണ്ടറിൽ ആയിരുന്നു ട്രെയിനിങ്. ഇത് കഴിയുമ്പോഴേക്കും ഞാൻ AM ആയി ജോയിൻ ചെയ്യും. 10പേർ ബാംഗ്ലൂർ തന്നെ ഉള്ളവർ ആണ് ഒരാൾ ചെന്നൈ ഒരാൾ എന്റെ നാട്ടുകാരി . മാനേജരുമായി മീറ്റിംഗിൽ ആണ് എല്ലാരും. ആരെയും പരിചയപെട്ടിട്ടില്ല.
പിയൂൺ : സർ. മാഡം വിളിക്കുന്നുണ്ട്
ഞാൻ : ഹാ… ഓക്കേ ചേട്ടാ…
(ഞാൻ കേബിനിലേക് കേറി )
നിഷ : അഭി. ഇതാണ് പുതിയ ബാച്ച്.
ഞാൻ : ഓക്കേ മാഡം..
നിഷ : ഗായ്സ്.. ഇത് അഭിറാം. നിങ്ങളുടെ ഹെഡ് ആണ്. കാര്യങ്ങളെല്ലാം അഭി പറഞ്ഞുതരുo. ഓക്കേ.
ഞങ്ങൾ മീറ്റിംഗ് റൂമിലേക്ക് നടന്നു. അവർക്കുള്ള നിർദ്ദേശങ്ങൾ, ജോലി അങ്ങനെ യുള്ള ബാക്കി കാര്യങ്ങൾ സെറ്റ് ചെയ്യണം. റൂമിൽ കയറിയിരുന്നു. ഓരോരുത്തരെയും പരിചയപെട്ടു. ഡീറ്റെയിൽസ് കളക്റ്റ് ചെയ്തു അവസാനം ഒരാൾ ഫയൽ മാറോട് ചേർത്തുവച് ന്റെ മുന്നിൽ വന്നിരുന്നു.
ആൾക് വല്ലാത്ത ടെൻഷൻ ഉണ്ടെന്ന് മനസിലായി. ഞാൻ ഡീറ്റെയിൽസ് നോക്കി. ന്റെ നാട്ടുകാരി ആണ്. പേര് സ്നേഹ.24 വയസ്സ്.
12 പേര് വന്നതിൽ ആളുമാത്രാoഒറ്റപെട്ടുനിന്നപോലെതോന്നി. സ്നേഹക്ക് അവരുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല.തനി നാട്ടിൻപുറത്തുകാരി.
അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുത്തു ലഞ്ച് ടൈം ആയി. ഞാൻ അവരെയും കൊണ്ട് ക്യാന്റീനിൽ പോയി. കാർഡ് നാളെയെ കിട്ടുള്ളു അതുകൊണ്ട് ഇന്ന് ഞാൻ പോയി സെറ്റ് ചെയ്ത് കൊടുക്കണം. ഫുഡ് വാങ്ങി ഓരോരുത്തരും സെക്ഷൻ ആയി ഓരോ സൈഡിലേക്കും പോയി ഞാൻ നോക്കുമ്പോൾ സ്നേഹ അവിടെ നിന്ന് പരതുന്നു.ഞാൻ ഫുഡ് വാങ്ങി അങ്ങോട്ട് ചെന്നു