” ഓ അത് നീ പറഞ്ഞാൽ പോരാരുന്നോ , മെയിലിൽ കാണും കോപ്പി ഞാൻ നിനക്ക് ഫോർവേഡ് ചെയ്യാം” ഹരി പറഞ്ഞു
” ഓക്കേ ഇന്നലെ നിങ്ങൾ പണിയെടുത്തു ക്ഷീണിച്ചു വന്നതല്ലേ അതാ വിളിക്കാഞ്ഞേ ” ഒരു ചിരിയോടെ അവൾ പറഞ്ഞു
” ങാ നിനക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട് , ദുബായ് വിസ ഒക്കെ ഒരു ദിവസത്തിൽ കിട്ടുമല്ലോ ” അപ്പോൾ തന്നെ അവളുടെ മെയിലിലേക്ക് അയച്ചിട്ട് അവൻ പറഞ്ഞു.
” ദുബായിയോ നിന്റെ സുന്ദരി അയാൾക്ക് വി ഐ പി അല്ലെ ജോർജിയ കൊണ്ടുപോകാനാണ് പ്ലാൻ” അവൾ തമാശക്ക് ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ട് ഹരി ആശ്ചര്യപ്പെട്ടു.
” ഓ ജോർജിയ യോ ഞാൻ കുറെ നാളായി പോകണം എന്ന് കരുതിയ ഇടം ആണ്, കിളവൻ ആള് റൊമാന്റിക് ആയല്ലോ ” ചിരിയോടെ ഹരി പറഞ്ഞു .
” പ്രായം ആയെന്നെ ഉള്ളു ആളുടെ റൊമാൻസിൽ പിള്ളേർ തോറ്റുപോകും , പെണ്ണുംപിള്ള പോയി വരുമ്പോൾ ചോദിച്ചാൽ മതി ആളുടെ റൊമാൻസിനെ പറ്റി. അവള് പറഞ്ഞു തരും , അങ്ങേർക്കൊപ്പം അടുത്ത ട്രിപ്പ് അറേഞ്ച് ചെയ്തു കൊടുക്കാൻ പറയും ചിലപ്പോൾ അവൾ” അവൾ ചിരിയോടെ പറഞ്ഞു.
” ഓ പെണ്ണിന് കിളവൻ കാമുകനെ പറ്റി ഭയങ്കര അഭിപ്രായമാണല്ലോ ” ഹരി അവളെ കളിയാക്കി
” ഏജ് ഈസ് ജസ്റ്റ് എ നമ്പർ മോനെ ” അവൾ കണ്ണിറുക്കി കൊണ്ട് പറഞ്ഞപ്പോൾ അവനും ചിരിച്ചു
” അവര് പോകുമ്പോൾ നമ്മുക്ക് കൂടിയാലോ ” ഹരി അവളോട് ചോദിച്ചു
” അതിനു നിന്റെ ഭാര്യക്ക് അങ്ങേരുടെ ഒപ്പം ഒറ്റക്ക് പോകാൻ ആദ്യം പാടായിരിക്കും എന്ന് പറഞ്ഞു എന്നേം ട്രിപ്പിൽഉൾപ്പെടുത്തിയിട്ടുണ്ട് , അവൾക്ക് കമ്പനിക്ക് വേണ്ടി, ആളുടെ കെയറിങ് കണ്ടോ ” ചിരിയോടെ അവൾ പറഞ്ഞു