” ഡീ ട്രിപ്പിന് ഷോപ്പിംഗിനു പോണം നാളെ എന്ന് കരുതി ഇരിക്കുവാണ്, എന്തേലും സ്പെഷ്യൽ വാങ്ങണോ” അവൻ ചോദിച്ചു
” ഏയ് വേണ്ടെടാ ട്രിപ്പിനായി നിങ്ങൾ ഷോപ്പിങ്ങിനൊന്നും പോണ്ട. വാങ്ങാനുള്ളതൊക്കെ അങ്ങൊരു വാങ്ങി കാണും. ഇനി അവൾക്കുള്ള ഡ്രസ്സ് ഒക്കെ ആണേൽ അങ്ങേർക്ക് ഇട്ടു കാണാൻ ഇഷ്ടമുള്ളതൊക്കെ അങ്ങേരു വാങ്ങിച്ചോളും നീ ക്യാഷ് കളയണ്ട” അവൾ പറഞ്ഞു
” കല്യാണത്തിനിട്ട ഹെന്ന ഒക്കെ റിമോവ് ചെയ്യാൻ അന്ന് ചെയ്ത കൊച്ചിനോട് പറഞ്ഞിട്ടുണ്ട് , ഒരു ടച്ചപ്പ് കൂടി അവൾ ചെയ്തോളും അപ്പോൾ വേറെ ഒന്നും വേണ്ടല്ലോ ” ഹരി ചോദിച്ചു
” ഒന്നും വേണ്ട , അവൾ സൂപ്പർ ഹോട്ട് ആണ് ആൾക്ക് , ഇനി മിനുക്കുപണിയൊന്നും വേണമെന്നില്ലടാ, ” അവൾ പറഞ്ഞു .
” സാഗൊ ഇന്റര്നാഷനറിൽ മീറ്റിംഗ് ഇന്നല്ലേ ” ഹരി ചോദിച്ചു
” അയ്യോ അത് മറന്നു ഇതിന്റെ ഇടയിൽ, ബോസ്സിനോട് പറയട്ടെ , അപ്പോൾ ഞങ്ങൾ മീറ്റിംഗിന് പോകും നമ്മുക്ക് വൈകിട്ട് ഹോട്ടലിൽ കാണാം ബൈ ” പറഞ്ഞിട്ട് അവൾ ഇറങ്ങി ദ്രിതിയിൽ അറബാബിന്റെ ക്യാബിനിലേക്ക് നടന്നു . അവൾക്ക് ബൈ പറഞ്ഞിട്ട് അവനും ജോലി തിരക്കിലേക്ക് ഊളിയിട്ടു.
****************************************************************
വൈകുന്നേരം ഹരി ജോലി തീർത്തിറങ്ങിയപ്പോളേക്കും ഇത്തിരി ലേറ്റ് ആയിരുന്നു . ഹരി ഫ്ലാറ്റിലെത്തിയപ്പോളേക്കും അഞ്ജു ജോലി കഴിഞ്ഞു എത്തിയിരുന്നു . ഹരി റൂമിലേക്ക് ചെല്ലുമ്പോൾ അഞ്ജു മേക്കപ്പ് തുടങ്ങിയിരുന്നു .
” ആഹാ രണ്ടും കല്പിച്ചാണല്ലോ , കിളവനെ ഇന്ന് തന്നെ മൂപ്പിച്ചു കൊല്ലുമോ നീ ” ഹരി ഡ്രസ്സ് മാറുന്നതിനിടയിൽ ഡ്രസിങ് ടേബിളിനരികിൽ മേക്കപ്പ് ചെയ്യുന്ന അഞ്ജുവിനെ നോക്കി കളിയായി ചോദിച്ചു. അവൾ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.