അവർ തിരിച്ചു വന്നപ്പോഴേക്കും അവര്കുള്ള ചായ പലഹാരം ഉണ്ടാക്കി കൊടുത്ത് അവൾ നിസ്കരിക്കാൻ പോയി പിന്നെ കുറച്ചു അടുക്കള പണിയും ആയി അവൾ തിരക്കിലായി.
കിടക്കുമ്പോൾ രാത്രി 10ആയി കുട്ടികളും ജമീലയും ഒന്നിച്ചാണ് കിടക്കുന്നെ.
അവർ ഉറങ്ങിയശേഷം ഇക്കാനെ വിളിച്ചു കുറച്ചു കഴിഞ്ഞു വിളികാം എന്ന് മെസേജ് വന്നു അവൾ നേരെ ഒന്ന് കിടന്നു സമയം കുറെ കടന്നു പോയി എന്താ ഇക്ക വിളിക്കാഞ്ഞേ എന്നോർത്ത്.
അവൾ ഓൺലൈനിൽ നോക്കി പക്ഷെ ഇക്ക ഉണ്ടായിരുന്നില്ല. അവൾ ഇക്കാക്ക് മെസേജ് അയച്ചു. കുറച്ചു മിനിറ്റുകൾക്കു ശേഷം കാൾ വന്നു.
എന്തൊക്കെയോ ചോദിച്ചു എന്തൊക്കെ പറഞ്ഞു. അവസാനം നിന്നെ കാണാതെ ഇരിക്കാൻ വയ്യടി എന്ന് മാത്രം ഒന്ന് വന്നിട്ട് പൊയ്ക്കൂടേ എന്നൊരു വാക്ക് അവളുടെ വായിൽ നിന്നു വീണെങ്കിലും അത് അയാൾക്കു എന്തോ ആയി ലീവ് കിട്ടണ്ടേ ജോലി തിരക്ക് ആണ് വരാം എന്നുള്ള മറുപടിയിൽ അവസാനിച്ചു. ഇക്ക ഒരു കാര്യം പറയാൻ ഉണ്ട് എന്താടി..
എനിക്ക് ഇങ്ങനെ ഒറ്റക് വയ്യാട്ടോ ഇങ്ങൾ ഇല്ലാണ്ട്.
മനസിലായി എന്നുള്ള മറുപടിയിൽ കാൾ കട്ട് ആയി.
അവൾ ഒന്ന് വിതുമ്പി കൊണ്ട് ഫോൺ മാറ്റി വച്ചു കിടന്നു.
കാലത്തെ എണീറ്റു കുട്ടികൾക്കുള്ള ആഹാരം റെഡി ആക്കി അവൾ അവരെ പറഞ്ഞു വിട്ടു വന്നു കേറുമ്പോഴാണ് മീൻകരന്റെ വരവ്.
അവൾ വീട്ടിലേക്കു കേറും മുന്നേ നിന്നു.
ഷാജി : അതെ മീൻ എത്തിട്ടോ
ജമീല : ബുദ്ധിമുട്ടായോ ഈ വഴി
ഷാജി,: എന്ത് ബുദ്ധിമുട്ട്
ജമീല : ഇവിടെ ഈ വഴി ഞങ്ങൾ അല്ലെ ഉള്ളു അതുകൊണ്ട്
ഷാജി,: നിങ്ങളെ പോലുള്ളവർ അല്ലെ മീൻ ഒക്കെ മേടിച്ചു കഴിക്കു അപ്പോ ഇത്തിരി കഷ്ടപ്പെട്ടാലും സാരല്ല ന്നെ