റോസ് ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. ഗോകുലിനു അവളോട് ക്രഷ് ഉണ്ടെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവൻ ഇങ്ങനെ എല്ലാവരും ഉള്ള വേദിയിൽ വച്ചു പച്ചക്ക് കത്തിച്ചു വിട്ടത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.. നല്ല ബോൾഡ് കുട്ടി ആയിട്ടും റോസ് നാണം കൊണ്ട് മുഖം പൊത്തി ഇരിക്കുന്നതാണ് ഞങ്ങൾ കണ്ടത്.. അവന്റെ മാവ് പൂക്കാറായി എന്ന് തോന്നുന്നു..
അത് കഴിഞ്ഞു അധികം പരുപാടി ഒന്നും ഉണ്ടായില്ല. ഫുഡ് അടി ആയിരുന്നു പിന്നെ. നീതു ഓക്കേ ആയി. ഇഷാനി അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. ഇഷാനിയോട് എനിക്ക് സംസാരിക്കണം എന്നുണ്ടേലും നീതു കൂടെ ഉള്ളത് കൊണ്ട് പിന്നെ സംസാരിക്കാം എന്ന് ഞാൻ വച്ചു.. ഇപ്പോൾ പ്രധാനമായും കാണേണ്ടത് കൃഷ്ണയെ ആണ്. അവളാണ് കൂടുതൽ ഒറ്റപെട്ടു നിൽക്കുന്നത്. ഫുഡ് അടിക്കുന്ന കൂട്ടത്തിൽ അവളെ ഞാൻ കണ്ടില്ല. മേലെ ഞങ്ങളുടെ ക്ലാസ്സിൽ ചെന്നപ്പോൾ ആണ് അവിടെ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്..
‘നീ ഫുഡ് കഴിച്ചോ…?
ഞാൻ ചോദിച്ചു
‘ഇല്ല..’
അവൾ പറഞ്ഞു
‘എന്നാ വാ.. ഞാനും കഴിച്ചില്ല..’
ഞാൻ അവളെ വിളിച്ചു
‘ഞാൻ ഇല്ല. നീ കഴിച്ചോ…’
അവൾ എന്നോട് പറഞ്ഞു
‘നീ ഇവിടെ എന്തെടുക്കുവാ.. വാ ഒരുമിച്ച് ഇരിക്കാം..’
‘എനിക്കിപ്പോ വിശപ്പില്ല…’
അവൾ പറഞ്ഞു
‘ നീ ആ വിഷയം വിട്.. അത് കഴിഞ്ഞില്ലേ.. അത് ഉള്ളിൽ വയ്ക്കണ്ട..’
ഞാൻ പറഞ്ഞു
‘ഞാൻ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ മോശക്കാരി ആണ്.. ഇനി അവിടെ എല്ലാവരുടെയും കൂടെ വന്നു ഫുഡ് കഴിക്കാൻ ഒന്നും നീ എന്നേ നിർബന്ധിക്കരുത്..’