‘ഞാൻ… ഞാൻ ഇവിടെ എനിക്ക് യാതൊരു വിരോധവും ഇല്ലാത്ത ഒരു കുട്ടിയെ കള്ളി ആക്കിയിട്ടുണ്ട്.. ഞാൻ തന്നെ ആ കുട്ടിയുടെ ബാഗിൽ പൈസ ഒളിപ്പിച്ചു വച്ചു എല്ലാവരുടെയും മുന്നിൽ അതിനെ കള്ളി ആക്കി.. പൈസ മാത്രം അല്ല ആ കുട്ടി അറിഞ്ഞിട്ട് പോലും ഇല്ലാത്ത വൃത്തികെട്ട സാധനങ്ങൾ അതിന്റെ ബാഗിൽ ഇട്ട് അവളെ നാറ്റിക്കാവുന്നതിന്റെ പരമാവധി ഞാൻ നാറ്റിച്ചിട്ടുണ്ട്…’
അത്രയും നേരം ചിരിച്ചു ഉല്ലസിച്ചു നിന്ന ക്ലാസ്സ് പൊടുന്നനെ നിശബ്ദമായി.. ടീച്ചർമാർ കുറച്ചു പേർക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും കാര്യം മനസിലായി. എല്ലാവരും ഇഷാനിയെയും നീതുവിനെയും മാറി മാറി നോക്കി. ഇവൾ എന്തിനാണ് ഇപ്പോൾ ഇത് ഇവിടെ പറയുന്നത് എന്ന് ഇഷാനിക്ക് മനസിലായില്ല. എല്ലാവരും തന്നെ നോക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ടു അവൾ നിലത്തേക്ക് നോക്കി ഇരുന്നു…
‘ലൈഫിൽ ഒരു പ്രശ്നങ്ങളും നേരിടാതെ വന്നതിന്റെ അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. അത് കൊണ്ടാണ് അങ്ങനെ ഒക്കെ അന്ന് മനസാക്ഷി ഇല്ലാതെ കാണിച്ചത്.. പിന്നെയും അവളെ തക്കം കിട്ടുമ്പോ ഒക്കെ ദ്രോഹിച്ചിട്ടുണ്ട്.. പക്ഷെ എനിക്ക് അന്ന് അറിയില്ലായിരുന്നു ആരും ഇല്ലാത്ത ഒരു പാവം കുട്ടിയോട് ആയിരുന്നു എന്റെ ഈ പരാക്രമം എല്ലാമെന്ന്.. ഞാൻ ആർക്ക് വേണ്ടിയാണ് ചെയ്തതെന്നോ എന്റെ കൂടെ ആരൊക്കെ ഉണ്ടെന്നോ ഒന്നും ഞാൻ പറയുന്നില്ല. ഇതെന്റെ മാത്രം ഏറ്റു പറച്ചിൽ ആണ്….’
അത് പറയുമ്പോ നീതു വിതുമ്പാൻ തുടങ്ങി..
നീതു അത് പറഞ്ഞപ്പോൾ ക്ലാസ്സ് മുഴുവൻ കൃഷ്ണയെ ശ്രദ്ധിക്കാൻ തുടങ്ങി. കാരണം പലർക്കും മനസിലായി കൃഷ്ണ ആയിരിക്കും ഇതിന് പിന്നിലെന്ന്. കാരണം കൃഷ്ണയുടെ വാലാട്ടി ആയിരുന്നു നീതു. കൃഷ്ണ പറയുന്നതേ അവൾ കേൾക്കുമായിരുന്നുള്ളു.. എല്ലാ പഴിയും തന്നിലേക്ക് വരുന്നത് കൃഷ്ണ അറിഞ്ഞു.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് അവൾക്ക് തോന്നി.. എല്ലാം സ്മൂത്തായി പോയി എല്ലാവരുടെയും മുന്നിൽ ഗുഡ് ഗേൾ ആയി വരിക ആയിരുന്നു.. അർജുന്റെ അടുത്ത് പാവമായി നിന്ന് അവന്റെ മതിപ്പ് കിട്ടി വന്നതാണ്.. എല്ലാം പഴയ പടിയായി.. അതും ഈ പഴയ കേസിനു തന്നെ… എന്തൊരു ഊമ്പിയ വിധിയാണ് തന്റെ എന്ന് കൃഷ്ണ ഓർത്തു..