‘ഇതെപ്പോ സംഭവിച്ചു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു
‘അവൾ മിനിങ്ങാന്ന് വീട്ടിൽ വന്നിരുന്നു..’
ഞാൻ പറഞ്ഞു
‘എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ…?
കൃഷ്ണ ചോദിച്ചു
‘ഓ ഞാൻ അത് വിട്ടു പോയി..’
‘ഹാപ്പി ആയിരിക്കുമല്ലോ…?
കൃഷ്ണ എന്നെ നോക്കി പറഞ്ഞു..
‘ഏയ്.. അവൾ ഞാൻ ആക്‌സിഡന്റ് ആയത് അറിഞ്ഞു ജസ്റ്റ് കാണാൻ വന്നതാ.. വേറെ ഒന്നുമില്ല..’
അത് പറഞ്ഞപ്പോ കൃഷ്ണയുടെ മുഖത്ത് ഉണ്ടായിരുന്ന കാർമേഘം കുറച്ചൊന്നു ഒതുങ്ങി.
‘ഞാൻ ഇരുന്നത് കൊണ്ടാണോ അവൾ പെട്ടന്ന് പോയത്.. എന്നാൽ ചെല്ല്.. അവളുടെ അടുത്ത് പോയി സംസാരിക്ക്.. കുറെ നാൾ കൂടി മിണ്ടുന്നതല്ലേ…’
കൃഷ്ണ അർജുന്റെ മനസ്സ് അറിയാൻ വേണ്ടി അങ്ങനെ പറഞ്ഞു
‘അവളുടെ നല്ല മനസ്സ് കൊണ്ട് അവൾ എന്നെ തിരക്കി ആക്‌സിഡന്റ് ആയെന്ന് അറിഞ്ഞപ്പോൾ.. അതിൽ പിടിച്ചു ഇനി പഴയ പോലെ ആകാനൊന്നും ഞാൻ നോക്കുന്നില്ല…’
ഞാൻ പറഞ്ഞു
‘പഴയ ഇഷ്ടം ഒക്കെ പോയോ…?
കൃഷ്ണ ഒരു ചെറിയ ചിരിയോടെ ചോദിച്ചു
‘ഇഷ്ടം പോയിട്ടൊന്നുമല്ല.. ഞങ്ങൾ തമ്മിൽ ശരിയാവില്ല.. ഇപ്പോൾ ചെറുതായി എങ്കിലും തമ്മിൽ ഒരു ഇഷ്ടം ഉണ്ട്. അത് പോകാതെ ഇരുന്നാൽ മതി..’
‘നിങ്ങൾ തമ്മിൽ ചേർച്ച ഇല്ലേൽ നമ്മൾ തമ്മിൽ നോക്കിക്കൂടെ… ഞാൻ ചേരില്ലേ നിനക്ക്…’
അവൾ കളിയായി എന്ന പോലെ ആണ് അത് അവതരിപ്പിച്ചത്
‘മ്വോളെ…..’
അർജുൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു..
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ എന്റെ കണ്ണൊന്നു ഇഷാനി ഇരിക്കുന്നിടത്തേക്ക് പാളിയപ്പോൾ ആണ് അവൾ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടത്.. ഇത്രയും ദിവസം അവൾ ഞാൻ ഇരിക്കുന്ന വശത്തേക്കേ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഇപ്പോൾ എന്താണാവോ..? എനിക്ക് വയ്യെന്ന് കരുതി ഇടയ്ക്ക് ശ്രദ്ധിക്കുന്നതാണോ..? അതൊ കൃഷ്ണ ആയി ഇരുന്നു സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതാണോ..? എനിക്ക് മനസിലായില്ല