അവൻ പറഞ്ഞു.
അവനെ അനുസരിക്കാതെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഞങ്ങൾ രണ്ടും ഒരുങ്ങി കോളേജിലേക്ക് തിരിച്ചു. ഇഷാനി അന്ന് അവിടെ വരില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.. ക്ലാസ് തുടങ്ങുന്നത് വരെ എന്റെ ആ ഊഹം ശരിയായി തന്നെ നിന്നു. എന്നാൽ ക്ലാസ് തുടങ്ങി ഒരു അര മണിക്കൂർ വൈകി എന്റെ ഊഹങ്ങൾ തെറ്റിച്ചു അവൾ ക്ലാസ്സിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.. മിസ്സിന്റെ അനുവാദം വാങ്ങി തല കുനിച്ചു പഴയ അന്തർമുഖിയായ ഇഷാനിയെ പോലെ അവൾ മെല്ലെ ഏറ്റവും പിന്നിലെ തന്റെ സീറ്റിൽ ചെന്നു തനിയെ ഇരുന്നു..
ക്ലാസ്സിൽ ആർക്കും അതൊരു സർപ്രൈസ് ആയിരുന്നില്ല. കാരണം ക്രിസ്തുമസ് അവധി തുടങ്ങുമ്പോ ഞാനും ഇഷാനിയും ആയി അടുപ്പം ഇല്ലായിരുന്നു. ഇപ്പൊ അവധി കഴിഞ്ഞു വന്നപ്പോളും അത് പോലെ തന്നെ.. പക്ഷെ ഈ അവധിക്കാലത്തിന് ഇടയിൽ ഞങ്ങൾക്കിടയിൽ സംഭവിച്ചത് അറിഞ്ഞവർക്ക് ഇഷാനിയുടെ വീണ്ടുമുള്ള ഈ മാറ്റം ഒരു വലിയ ഷോക്ക് ആയിരുന്നു.. ആഷിക്കും ശ്രുതിയും അടുത്ത ഇന്റർവെൽ എന്നെ പിടിച്ചു നിർത്തി ഉണ്ടായത് എല്ലാം പറയിച്ചു.. അതിൽ ശ്രുതി എന്നോട് ഇന്നോളം പെരുമാറാത്ത രീതിയിൽ ആണ് പ്രതികരിച്ചത്
‘ചേട്ടൻ ചെയ്തത് ഒരു പെണ്ണും പൊറുക്കാത്ത കാര്യമാണ്. പിന്നെ ആണോ അവളെ പോലൊരു പെണ്ണ്.. ഇത് കേട്ടിട്ട് എനിക്ക് തന്നെ ചേട്ടനോട് ദേഷ്യം വരുന്നു..’
ശ്രുതി എന്റെ മുഖത്ത് നോക്കി തന്നെ അത് പറഞ്ഞു
‘എനിക്കറിയാം.. ഞാൻ കാണിച്ചത് മഹാ തെണ്ടിത്തരം ആണെന്ന് എനിക്ക് അറിയാം. പക്ഷെ ഒന്നും മനഃപൂർവം ആയിരുന്നില്ല.. ആരെയും ചീറ്റ് ചെയ്യണം എന്ന് വച്ചുമല്ല..’