വീടിന്റെ ഉള്ളിൽ ഒരു വശത്തു ചെറിയൊരു ബുക്ക് ഷെൽഫ് ഇരിക്കുന്നത് ഇഷാനി അപ്പോളാണ് ശ്രദ്ധിച്ചത്.. അർജുൻ വീട്ടിൽ ഒരു ലൈബ്രറി ഉണ്ടെന്ന് പറഞ്ഞിരുന്നു.. പക്ഷെ അന്ന് ഇഷാനി സങ്കൽപ്പിച്ചത് ഇതിലും വലിയൊരു കളക്ഷൻ ആയിരുന്നു.. സ്വാഭാവികം ആയും ഇഷാനി ആ ബുക്ക് ഷെൽഫിനു അടുത്തേക്ക് ആണ് ചെന്നത്.. അപ്പോളാണ് മുകളിൽ നിന്നും ആരോ ഇറങ്ങി വരുന്ന കാൽപെരുമാറ്റം കേട്ടത്.. അർജുൻ..
അവന്റെ നെറ്റിയിൽ ഒരു കേട്ടുണ്ടായിരുന്നു അപ്പോളും.. കയ്യും അനക്കാതെ ഇരിക്കാൻ തൂക്കി ഇട്ടിരിക്കുന്നു.. കൈയ്ക്ക് ചെറിയ രീതിയിൽ നീര് ഉള്ളത് പോലെ തോന്നി അവൾക്ക്.. പക്ഷെ തന്നെ കണ്ട മാത്രയിൽ അവന്റെ മുഖത്ത് ഉണ്ടായ സന്തോഷം ആണ് അവൾ ഏറ്റവും ശ്രദ്ധിച്ചത്.. ഞാൻ കാണാൻ വരില്ല എന്നാണോ അവൻ കരുതിയിരുന്നത്… അത്രേ ഉള്ളായിരുന്നോ ഞാൻ.. അങ്ങനെ ആയിരുന്നോ അവൻ എന്നെ പറ്റി കരുതിയിരുന്നത്….
‘ഇഷാനി വാ… കുറെ നേരം ആയോ വന്നിട്ട്…?
അർജുൻ ചോദിച്ചു
‘ഇല്ല.. വന്നെ ഉള്ളു.. നിനക്ക് എങ്ങനെ..?
ഇഷാനിക്ക് എങ്ങനെ അവനോട് ചോദിക്കണം എന്ന് അറിയില്ലായിരുന്നു.. എന്തോ ഒരു തടസ്സം അപ്പോളും അവൾക്കുള്ളിൽ തികട്ടി നിന്നു
‘എന്നാൽ ഇരിക്ക്.. കമലേച്ചി…’
വിശാലമായ സോഫ കാണിച്ചു അർജുൻ അവളെ ഇരുത്തി. അതിന് അടുത്തായി അവനും ഇരുന്നു.. അടുക്കളയിലേക്ക് നോക്കിയാണ് അവൻ വിളിച്ചത്.. തനിക്ക് എന്തെങ്കിലും കുടിക്കാൻ പറയാൻ ആകും..
‘എന്താ പറ്റിയത്…? ബൈക്ക് മറിഞ്ഞോ…?
ഇഷാനി ചോദിച്ചു
‘ഓ അത് ചെറുതായി ഒന്ന് സ്ലിപ് ആയതാ.. ഇവിടെ എല്ലാരും പേടിച്ചു.. നിനക്ക് അറിയാല്ലോ ആക്‌സിഡന്റ് എന്ന് കേൾക്കുമ്പോ ഇവിടെ എല്ലാർക്കും പേടിയാ..’