ഇങ്ങനെ ഒക്കെ ഓരോന്ന് ആലോചിച്ചു കൂട്ടി ഇഷാനി അവിടെ കുറെ നേരം ഇരുന്നു. ഇടയ്ക്കു ആ വാതിൽക്കൽ പോയി എത്തി നോക്കും കൃഷ്ണ പോയൊന്നു.. പക്ഷെ അവൾ ഉടനെ ഒന്നും പോകുന്ന ലക്ഷണം കാണുന്നില്ല.. ലാസ്റ്റ് രണ്ടും കല്പിച്ചു അവൾ ഉള്ളപ്പോൾ തന്നെ അവനെ പോയി കണ്ടാലോ എന്ന് വച്ചു ഇഷാനി എഴുന്നേറ്റപ്പോൾ ആണ് ആശുപത്രിയുടെ അങ്ങേ മൂലയിൽ ഒരു മുഖം അവൾ കണ്ടത്..
ആ മുഖം അവൾ അങ്ങനെ ഒന്നും മറക്കില്ല.. അടുത്തേക്ക് വരുന്തോറും അത് അവർ തന്നെ ആണെന്ന് ഇഷാനിക്ക് തീർച്ചയായി.. സ്വന്തം അമ്മ ആണ് ആ വരുന്നത്.. അവരെന്താ ഇവിടെ..? അവർക്കെന്താ അസുഖം.. കണ്ടിട്ട് എന്തോ വയ്യായ്ക പോലെ ഉണ്ട്.. പോയി തിരക്കണോ..? എന്തിന്..? തന്നെ പറ്റി ഇത്രയും നാൾ തിരക്കി വരാത്ത ആളോട് എന്തിനാ കടപ്പാട്.. അതിന്റെ ആവശ്യമില്ല.. ദൂരെ വച്ചേ അവരെ കണ്ടത് കൊണ്ട് അവര് അടുത്ത് വരുന്നതിന് മുന്നേ ഇഷാനി മാറി കഴിഞ്ഞു.. അവർ ഇഷാനിയെ കണ്ടതുമില്ല.. അവരെ കണ്ടതോടെ അവളുടെ മനസ്സ് വല്ലാതെ ആസ്വസ്‌ഥമായി.. ആവശ്യമില്ലാത്ത പഴയ ഓർമ്മകൾ ഒക്കെ മനസിൽ കയറി വരാൻ തുടങ്ങിയപ്പോ ഇഷാനി പുറത്തേക്ക് നടന്നു.. ഇനി ഇവിടെ നിക്കാൻ വയ്യ.. അർജുൻ തിരിച്ചു വീട്ടിൽ വരുമ്പോൾ കാണാം.. അവിടെ ആരുടെയും ശല്യം ഉണ്ടാവില്ലല്ലോ..
പിറ്റേന്ന് ക്ലാസ്സിൽ അർജുൻ വന്നില്ല.. കൃഷ്ണയും.. അവൻ വൈകിട്ട് തന്നെ ആശുപത്രിയിൽ നിന്ന് പോയെന്ന് രാഹുൽ പറഞ്ഞിരുന്നു.. അഥവാ അവൻ ക്ലാസ്സിൽ വരുമെന്ന് വച്ചാണ് താൻ ഇന്ന് ഇവിടോട്ട് വന്നത്.. ക്ലാസിൽ വരാത്ത സ്‌ഥിതിക്ക് അവൻ വീട്ടിൽ കാണും.. ഒന്ന് ഫോൺ ചെയ്തു ചോദിച്ചാലോ. അത് മോശം ആണ്.. നേരിട്ട് പോയി കാണുകയാണ് വേണ്ടത്.. ഇഷാനി ഓർത്തു