‘ഇപ്പൊ അറിയാം.. ഞാൻ ആദ്യം നിന്നെ വീട്ടിൽ കൊണ്ട് പോയപ്പോ അവർക്ക് ഒക്കെ നിന്നെ പിടികിട്ടുമെന്നാ ഞാൻ കരുതിയത്. പക്ഷെ അവർക്ക് പിടി കിട്ടിയില്ല. ലാസ്റ്റ് കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ ആണ് അന്ന് അവിടെ വച്ചു ഞാൻ ഈ കാര്യം പൊട്ടിക്കുന്നത്. അത് ഞാൻ പറഞ്ഞു കഴിഞ്ഞു പിന്നെ അവർക്ക് എന്റെ ആഗ്രഹം എതിർക്കാനും തോന്നിയില്ല….’
‘അപ്പോൾ ഞാൻ മാത്രമേ ഇത് അറിയാൻ ഉള്ളായിരുന്നു….?
ഞാൻ ചോദിച്ചു
‘അതേ..’
‘എന്നാലും നീ എങ്ങനെ വർഷങ്ങൾ കഴിഞ്ഞു എന്നെ മനസിലാക്കി…?
ഞാൻ ചോദിച്ചു
‘എനിക്ക് അറിയില്ല… എന്റെ മൈൻഡിൽ നിന്റെ ഫേസ് അത് പോലെ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.. ഞാൻ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അത് കഴിഞ്ഞു. എന്നും ഓർക്കും… പിന്നെയും കാണാൻ തോന്നും.. പേര് ചോദിക്കാൻ തോന്നും.. ഇനി ഒരിക്കലും നിന്നെ കാണാൻ പറ്റില്ല എന്നൊക്കെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് പണ്ട്.. പിന്നെ ഞാൻ എല്ലാം ഉൾക്കൊണ്ടു.. ബട്ട് വീട്ടിൽ കല്യാണം ആലോചന വരാറായി എന്ന് മനസിലായി തുടങ്ങിയ സമയത്താണ് എനിക്ക് ഇതിന്റെ ശരിക്കും ഉള്ള സീരിയസ്നെസ് മനസിലായത്..? എനിക്ക് നിന്നെ അല്ലാതെ വേറെ ഒരാളുടെ മുഖം മനസിൽ കാണാൻ വയ്യ.. അത് അവരോട് പറയാനും പറ്റില്ല.. പേരും നാടും പോലും അറിയാത്ത നിനക്ക് വേണ്ടി കാത്തിരിക്കുവാ എന്ന് അപ്പോൾ എനിക്ക് പറയാൻ പറ്റില്ലല്ലോ…?
ഇഷാനി പറഞ്ഞു
‘പ്ലസ് ടു കഴിഞ്ഞു നാട്ടിൽ ഒരു വയലിൻ ക്ലാസ്സ് ഒക്കെ എടുത്തു ഒരു കോഴ്സ് ഒക്കെ ചെയ്തു കൂടുവായിരുന്നു ഞാൻ. അവിടെ നിന്നാൽ എന്നെ പിടിച്ചു കെട്ടിക്കും എന്ന് പേടി ഉള്ളത് കൊണ്ടാണ് അത് നിർത്തി ഞാൻ ഡിഗ്രിക്ക് ചേരാൻ ഇവിടേക്ക് വന്നത്. ഇവിടെ നിന്നെ കാണാൻ പറ്റുമെന്ന് എന്നൊന്നും ഞാൻ കരുതിയിരുന്നില്ല…’