അപ്പോളേക്കും ആരോ മുകളിൽ നിന്നും കയറും കൊണ്ട് വന്നിരുന്നു. അവർ താഴേക്ക് കയർ എറിഞ്ഞു തന്നു.. വഴുക്കൽ ഉള്ളത് കൊണ്ട് കയറിൽ പിടിച്ചു ഇറങ്ങാൻ മാത്രം ധൈര്യം ആ കൂട്ടത്തിൽ അപ്പോൾ ആർക്കും ഉണ്ടായിരുന്നില്ല.. കയർ നേരെ ഞങ്ങളുടെ അടുത്ത് തന്നെ വന്നു. ആ കയറിൽ പിടിച്ചു മേലേക്ക് കയറുന്നത് ഞാൻ ആലോചിച്ചു. കെട്ട് ഇല്ലാതെ മേലേക്ക് കയറൽ റിസ്ക് ആണ്.. ഞാൻ തന്നെ ആണേൽ പ്രശ്നം ഇല്ലായിരുന്നു. ഇവൾ കൂടെ ഉള്ളത് കൊണ്ട് റിസ്ക് തന്നെ..
‘ഈ വേരിൽ പിടിച്ചു നിൽക്കാമോ…?
ഞാൻ അവളോട് ചോദിച്ചു… അവൾ എന്തിനാണ് എന്നറിയാതെ കണ്ണ് മിഴിച്ചു.
‘കയർ വട്ടം കെട്ടാനാണ്…’
ഞാൻ പറഞ്ഞു
അവൾക്ക് കാര്യം മനസിലായി. കയർ കെട്ടാൻ രണ്ട് കയ്യും വേണം. അപ്പൊ വേരിൽ നിന്ന് പിടുത്തം പോകും. അങ്ങനെ താഴേക്ക് വീഴാതെ ഇരിക്കാൻ ആണ് അവളോട് വേരിൽ പകരം പിടിക്കാൻ പറഞ്ഞത്. ഇഷാനി ഞാൻ പറഞ്ഞത് പോലെ മുന്നോട്ടു ആഞ്ഞു ആ വേരിൽ മുറുക്കെ പിടിച്ചു. അവളുടെ ശരീരം എന്നോട് ചേർന്നു നിന്നു.. ഞാൻ ആ കയർ കൊണ്ട് ഞങ്ങൾ രണ്ട് പേരുടെയും അരയിൽ ഒരു കുടുക്ക് ഇട്ടു. മേലേക്ക് സുരക്ഷിതമായി കയറാൻ ഉള്ളൊരു കെട്ട്.. പക്ഷെ ഇഷാനിയെ സംബന്ധിച്ചടുത്തോളം അതൊരു ബന്ധനം ആയിരുന്നു.. പേര് പോലും അറിയാത്ത അയാളിൽ നിന്ന് മോചനം ഇല്ലാത്ത ഒരു ബന്ധനം..
കയർ കുടുക്ക് ഇട്ടു കഴിഞ്ഞു ഞങ്ങളെ മേലേക്ക് കൊണ്ട് വരാൻ അവർ കയർ ഇട്ടു വലിക്കാൻ തുടങ്ങി. എങ്ങാനും കയർ പൊട്ടിയാലോ അവരുടെ കൈ വിട്ടാലോ ഞങ്ങൾ തീർന്നു. പക്ഷെ ഇപ്പൊ ഈ റിസ്ക് എടുത്തേ പറ്റൂ. ഞാൻ അവളെ നോക്കി. അവൾ മറ്റെങ്ങും നോക്കാതെ എന്നെ തന്നെ നോക്കുകയാണ്. പേടി തട്ടാതെ ഇരിക്കാൻ ആവണം.. ഞാൻ അവളോട് പറഞ്ഞു
‘പേടിക്കണ്ട കേട്ടോ.. നമ്മൾ ഇപ്പൊ മേലെ ചെല്ലും…’