റോക്കി 6 [സാത്യകി] [Climax]

Posted by

 

‘പറങ്കി… വന്നു കേറടാ….’

വണ്ടിയിൽ ഇരിക്കുന്ന കൂട്ടാളി ബുൾഗാൻ താടിയെ വിളിച്ചു… പണി മതിയാക്കി പോകാനാണ് അവൻ വിളിച്ചത്.. പക്ഷെ ബുൾഗാൻ മൈരൻ അത് കേൾക്കാത്ത പോലെ നിന്നു.. എല്ലാവരും ക്ഷീണിച്ചിട്ടുണ്ട്.. മിക്കവരുടെയും ദേഹം പൊട്ടി ചോരയും വരുന്നുണ്ട്.. ഇപ്പോൾ എല്ലാവരും എന്റെ അടുത്ത് നിന്ന് നല്ല അകലം ഇട്ടാണ് നിൽക്കുന്നത്.. ഞാൻ ചുറ്റും നോക്കിയപ്പോ ഞാൻ ചവിട്ടി നിലത്തിട്ടവൻ ഇപ്പോളും നിലത്ത് തന്നെ ഉണ്ട്. ഇഷാനി തന്ന വാച്ച് പൊട്ടിച്ചവൻ.. ഞാൻ അവന്റെ അടുത്തേക്ക് ഓടി.. ഞാൻ വരുന്നത് കണ്ട് അവൻ മെല്ലെ എഴുന്നേറ്റെങ്കിലും അവന്റെ കാൽ നോക്കി ഞാൻ അടിച്ചു.. വേദനയിൽ അവൻ താഴെ വീണു.. അപ്പോൾ ഞാൻ പിന്നെയും തല്ലി

 

കാൽ തന്നെ ലക്ഷ്യമാക്കി ഞാൻ വീണ്ടും വീണ്ടും അടിച്ചു.. ഒന്നും ചെയ്യാൻ പറ്റാതെ അവൻ കിടന്നു കരഞ്ഞു.. അവനെ രക്ഷിക്കാൻ കൂടെ ഉള്ളവർ എന്റെ നേർക്ക് പാഞ്ഞു വന്നപ്പോൾ എല്ലാം അവനെല്ലാം നല്ല പെരുക്ക് കിട്ടി പിൻവാങ്ങി.. തല പൊട്ടിച്ചവനും പുറത്ത് അടിച്ചവനെയും ഒക്കെ വിട്ടു വാച്ച് പൊട്ടിച്ചവനെ മാത്രം ടാർഗറ്റ് ചെയ്തു ഞാൻ പണിഞ്ഞു.. അവന്റെ രണ്ട് കാലും ഞാൻ തല്ലി തകർക്കും എന്ന അവസ്‌ഥ ആയപ്പോൾ വണ്ടിയിൽ ഇരുന്നവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഞങ്ങൾക്ക് നേരെ വന്നു..

 

വണ്ടി തട്ടാതെ ഇരിക്കാൻ ഞാൻ വശത്തേക്ക് ഓടി മാറി.. നിലത്ത് കിടക്കുന്നവന്റെ തൊട്ടടുത്തു എത്തി വണ്ടി സ്റ്റോപ്പ്‌ ആയി..

‘അവനെ പിടിച്ചു കയറ്റെടാ…’

വണ്ടിയിൽ ഇരുന്നവൻ ബാക്കി ഉള്ളവരോട് വിളിച്ചു പറഞ്ഞു.. അവര് എന്നെ ഒന്ന് നോക്കി സൂക്ഷ്മതയോടെ നിലത്ത് കിടന്നവനെ വലിച്ചു പൊക്കി വണ്ടിയിൽ കിടത്തി.. ഞാൻ ഒന്നും ചെയ്യാൻ പോയില്ല. എനിക്കും ശരിക്കും വയ്യാതെ ആയിരുന്നു.. വണ്ടിയിൽ കയറിയപ്പോൾ എല്ലാത്തിനും പിന്നെയും ശൗര്യം കൂടിയത് പോലെ തോന്നി. തെറിയാണോ വെല്ലുവിളി ആണോന്ന് എനിക്ക് കൃത്യമായി മനസിലായില്ല.. എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് അവന്മാർ പെട്ടന്ന് വണ്ടി എടുത്തു വേലിയിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *