അലറിക്കൊണ്ട് ഞാൻ മുന്നിലേക്ക് കുതിച്ചു.. ഇവരെന്നെ തല്ലുമ്പോൾ എല്ലാം ഞാൻ ഒരു അകലം പാലിച്ചായിരുന്നു ഫൈറ്റ് ചെയ്തത്.. പക്ഷെ ഇപ്പോൾ അത് ലംഘിച്ചു ഞാൻ കൂടുതൽ മുന്നോട്ടു അടുത്തു.. എന്റെ കയ്യിൽ അടിച്ചവന്റെ കൊങ്ങയ്ക്ക് ഞാൻ കയറി പിടിച്ചു. അത്രയും അടുത്തെത്തിയത് കൊണ്ട് അവന് എനിക്ക് നേരെ പിന്നെ വടി വീശാനും പറ്റിയില്ല.. ആ കൂട്ടത്തിൽ തന്നെ മുട്ടുയർത്തി അവന്റെ അടിനാവി നോക്കി ഒരു കയറ്റ് ഞാൻ കയറ്റി.. ആ ചവിട്ടിന്റെ പവർ അവന്റെ കണ്ണുകൾ മുകളിലേക്ക് മലച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു.. കയ്യിലിരുന്ന കമ്പി വടി താഴെ ഇട്ട് അവൻ നിലത്തു വീണു..
അത് മതിയായിരുന്നു എനിക്ക്.. ഞൊടിയിടയിൽ ആ വടി കരസ്‌ഥമാക്കി ഞാൻ പിനിലേക്ക് തിരിഞ്ഞു.. ആദ്യം എനിക്ക് കിട്ടിയത് ബുൾഗാൻ താടിക്കാരനെ ആണ്.. അവന്റെ ബുൾഗാൻ പ്രദേശം നോക്കി തന്നെ ഞാൻ കീച്ചി.. അതിന് പിന്നാലെ വന്നവന്റെ നെറുകും തലയ്ക്കു ആയിരുന്നു കൊടുത്തത്. അത് കഴിഞ്ഞു വന്നവന്റെ മുട്ട് കാലിനും.. കാലിന് അടി കൊണ്ട് അവൻ നിലത്ത് ഇരുന്നപ്പോ അവന്റെ തല നോക്കി നല്ല രണ്ടെണ്ണം കൊടുക്കാനും ഞാൻ വിട്ടില്ല.. കുറച്ചു മുന്നേ ഈ കുണ്ണ എന്റെ മുതുക് നോക്കി തന്നതിന് ഞാൻ തിരിച്ചു കൊടുത്തു..
അടുത്തവൻ ഈ അടി കണ്ട് തിരിഞ്ഞു ഓടാൻ നോക്കിയത് കൊണ്ട് അവന്റെ പുറത്തിന് മാത്രമേ കൊടുക്കാൻ പറ്റിയുള്ളൂ.. ബുൾഗാൻ മൈരൻ പിന്നെയും രോഷത്തോടെ എന്റെ അടുത്തേക്ക് വന്നപ്പോൾ വടി കറക്കി അവന്റെ കൈ മോട്ട ലക്ഷ്യമാക്കി ഒരു വീശ് വീശി.. കമ്പി താഴെ ഇട്ട് അവൻ കൈ കുടഞ്ഞു.. അടുത്ത് വന്നവനെല്ലാം ഞാൻ കൊടുത്തു.. പൊതിരെ കൊടുത്തു.. അടുത്ത് വരാതെ ഒഴിഞ്ഞു നിക്കുന്നവനെ ഓടിച്ചിട്ട് അടിച്ചു.. കമ്പി ചുമ്മാ കറക്കാൻ പഠിച്ചാൽ പോരാ ഇങ്ങനെ അടിക്കാൻ കൂടി പഠിക്കണം എന്ന് ഞാൻ അവരോട് പറയാതെ പറഞ്ഞു..