‘ചിരിച്ചു.. ഞാൻ കണ്ടു..’
അവളുടെ കള്ളത്തരം ഞാൻ പൊളിച്ചു
‘ഞാൻ ചിരിച്ചില്ല…’
അവൾ വെറുതെ എന്നോട് തർക്കിച്ചു
‘ചിരിച്ചു ചിരിച്ചു. ഞാൻ കണ്ടതാ..’
ഞാൻ പറഞ്ഞു
‘ഇല്ല.. ഇല്ല.. ഇല്ല…’
ഇഷാനി എന്റെ താടി കൂടി വലിക്കാൻ തുടങ്ങി
‘വേദനിക്കുന്നു എനിക്ക്…’
ഞാൻ പറഞ്ഞു
‘വേദനിക്കാൻ ആണ് ഞാൻ ചെയ്തത്.. എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ…?
‘നീ ദേഷ്യം പിടിക്കുന്നത് കാണാൻ നല്ല രസമാ..’
ഞാൻ പറഞ്ഞു
‘ഓ….’
അവൾ കൊഞ്ഞനം കുത്തി
‘സത്യം… ആ സമയത്ത് ചോര ഒഴുകിയ പോലെ നിന്റെ മുഖത്ത് രക്തപ്രസാദം ആയിരിക്കും. കണ്ണൊക്കെ നല്ലപോലെ വിടർന്നിരിക്കും….’
ഞാൻ പറഞ്ഞു
‘ഇതാരാ വയലാറോ…?
മുഖത്തെ സീരിയസ്നെസ്സ് വിടാതെ തന്നെ അവൾ തമാശ പറഞ്ഞു
‘കാര്യമായി പറഞ്ഞതാ.. കടിച്ചു തിന്നാൻ തോന്നും എനിക്ക് ….’
ഞാൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു
‘കടിച്ചു തിന്നാൻ ഞാൻ എന്താ ബോണ്ടയോ…?
അവൾ ചോദിച്ചു
‘കടിച്ചു തിന്നിട്ട് ആ ഭാഗം പിന്നെയും ജനറേറ്റ് ചെയ്തു വരുവായിരുന്നേൽ ഞാൻ ഉറപ്പായും നിന്നെ തിന്നേനെ…’
ഞാൻ പറഞ്ഞു
‘നരഭോജി… ഞാൻ രക്ഷപെടട്ടെ…’
അവൾ ചുമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ അവളെ വട്ടം കെട്ടിപിടിച്ചു
‘കടിച്ചു തിന്നോട്ടെ ഞാൻ…..?
ഞാൻ ആർത്തിയോടെ തന്നെ ആണ് അത് ചോദിച്ചത്.
‘മ്മ്…’
അത്രയും നേരമൊക്കെയേ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു. അപ്പോളേക്കും അവൾ വശംവദ ആയി കഴിഞ്ഞിരുന്നു
‘ശരിക്കും കടിച്ചു തിന്നും ഞാൻ….’
‘ആദ്യം ഞാൻ….’
എന്റെ മേലെ കയറി കിടന്നു കൊണ്ട് അവൾ പറഞ്ഞു