റോക്കി 6 [സാത്യകി] [Climax]

Posted by

‘അമ്മ പറഞ്ഞതും കാര്യം അല്ലേ..? അമ്മയ്ക്ക് നിന്നെ മിസ്സ്‌ ചെയ്യും…’
ഞാൻ പറഞ്ഞു

‘അതേ.. ഞാൻ എല്ലാ ആഴ്ചയും അങ്ങോട്ട്‌ ചെന്നോളാം എന്നാ വാക്ക് കൊടുത്തേക്കുന്നെ.. പിന്നെ അമ്മ മാത്രം അല്ലല്ലോ എന്നെ മിസ്സ്‌ ചെയ്യുന്നത്…’
അവൾ എന്നെ കുസൃതി ചിരിയോടെ നോക്കി പറഞ്ഞു

‘വേറെ ആര്…?
ഞാൻ അറിയാത്ത പോലെ ചോദിച്ചു

‘ഒരാൾ.. ഞാൻ ഇനി ഇവിടെ പഠിക്കാൻ വരുന്നില്ല എന്നൊക്കെ പറഞ്ഞപ്പോ അയാളുടെ മുഖം വാടി. ശബ്ദം ഒക്കെ വേറെ പോലെ ആയി.. അയാളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല…’
ഇഷാനി പറഞ്ഞു

‘എനിക്ക് പ്രശ്നം ഒന്നുമില്ല.. നീ എന്നെ ഓർത്തു തീരുമാനം എടുക്കരുത്..’
ഞാൻ ഉപദേശിച്ചു

‘എന്നെയും കൂടെ ഓർത്താണ്. എനിക്ക് പിന്നെ മിസ്സ്‌ ചെയ്യില്ലേ..?
അവൾ പറഞ്ഞു

‘അതൊക്കെ വെറുതേ..’
ഞാൻ പറഞ്ഞു

‘ ഞാൻ കിടന്നു മോങ്ങിയത് ഒക്കെ അപ്പോൾ വെറുതെ ആണോ..?

‘എന്നാലും ഇപ്പൊ എല്ലാരും ആയില്ലേ… പഴയ പോലെ എന്നെ മിസ്സ്‌ ചെയ്യില്ലായിരിക്കും…’
ഞാൻ തമാശ പോലെ പറഞ്ഞു. പക്ഷെ അവൾ അത് സീരിയസ് ആയി എടുത്തു

‘ഓ ശരി. സമ്മതിച്ചു..’
അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു ഇരുന്നു

‘ദാണ്ടേ പിണങ്ങി..’
ഞാൻ അവളുടെ ചുമലിൽ പിടിച്ചു

‘പോ.. എനിക്ക് സ്നേഹം ഇല്ലല്ലോ…?
പിണങ്ങിയ സ്വരത്തിൽ അവൾ പറഞ്ഞു

‘അത് ചുമ്മാ ഞാൻ പറഞ്ഞത് അല്ലേ…?

‘അങ്ങനെ ചുമ്മാ പറയണ്ട.. എനിക്ക് ഇഷ്ടല്ല..’
അവൾ കെറുവിച്ചു പറഞ്ഞു

‘ ശരി പറയുന്നില്ല. ഇങ്ങനെ പിണങ്ങി ഇരിക്കാൻ ആണോ നീ ഇത്രയും ദൂരം ഓടി വന്നത്..?
ഞാൻ ചോദിച്ചു

‘എനിക്ക് അറിയില്ല…’
അവൾ ദേഷ്യം മാറാതെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *