അതോടെ ഞാൻ ഓഫിസും വീടുമായി ഒരു ബിസിനസ്കാരന്റെ എല്ലാ തിരക്കും സമ്മർദ്ദവും അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഓഫിസിൽ ഫൈസി ഒക്കെ ഉള്ളത് കൊണ്ട് അവിടെ എനിക്ക് പണ്ടത്തെ പോലെ വീർപ്പു മുട്ടൽ ഇല്ലായിരുന്നു. പതിയെ പതിയെ കമ്പിനിയും ബിസിനെസ്‌മെല്ലാം എന്റെ ചര്യകൾ ആയി.. അതൊക്കെ ബോർ അടിക്കാതെ ചെയ്യാനും തുടങ്ങി..
ചിലപ്പോൾ ഒക്കെ ഓഫിസിൽ നിന്ന് വരുമ്പോൾ താമസിക്കുമായിരുന്നു.. വന്ന പാടെ നൂനുവിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തു അവന്റെ കൂടെ പത്തു മിനിറ്റ് സ്പെൻഡ് ചെയ്തിട്ട് ആയിരിക്കും ഞാൻ ഉള്ളിലേക്ക് പോവുക. മുറിയിൽ എത്തി ലൈറ്റ് ഇട്ട് ഇഷാനി തന്ന വാച്ച് ശ്രദ്ധയോടെ അഴിച്ചു ഞാൻ ടേബിളിൽ വച്ചു. അപ്പോളാണ് പെട്ടന്ന് ലൈറ്റ് ഓഫ് ആയത്.. ആരൊ ഓഫ് ആക്കിയത് ആണ്..
പെട്ടന്ന് എന്റെ പിന്നിലേക്ക് ആരൊ ഓടി അടുക്കുന്നത് ഞാൻ അറിഞ്ഞു. തിരിഞ്ഞപ്പോളേക്കും ആ കൈകൾ എന്നെ കടന്ന് പിടിക്കാൻ തുടങ്ങിയിരുന്നു.. എന്റെ ഉള്ളിലെ ഭയം പിടഞ്ഞെഴുന്നേറ്റു.. ശത്രു ആരോ ഒരാൾ മിച്ചം ഉണ്ടായിരുന്നു. ഞാൻ ജാഗരൂകനായി.. എന്റെ കൈകൾ വേഗത്തിൽ പ്രവർത്തിച്ചു. എതിരെ നിൽക്കുന്ന ആളുടെ കഴുത്തിൽ ഞാൻ പിടിച്ചു.. കഴുത്തിൽ പിടി മുറുക്കുന്നതിന് മുമ്പേ തന്നെ അതാരാണ് എന്ന് എനിക്ക് മനസിലായി.. ആ സ്പർശത്തിൽ തന്നെ ആളെ ഞാൻ തിരിച്ചറിഞ്ഞു. ആ ഇരുട്ടിലും ഞാൻ ആ ആളുടെ ശരീരം തിരിച്ചറിഞ്ഞു…
‘ഠോ……!
കഴുത്തിൽ പിടിച്ചു ഇടിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുട്ടിൽ നിന്ന ആൾ പറഞ്ഞു..
അരയിൽ നിന്ന് അവളെ കോരിയെടുത്തു വട്ടം കറക്കി