‘അല്ല.. നിനക്ക് എന്നെ മിസ്സ് ചെയ്യില്ലേ…? അത് വച്ചു പറഞ്ഞതാ..’
അവൾ പറഞ്ഞു
‘ഇതല്ലേ ഇപ്പൊ വലിയ കാര്യം..’
ഞാൻ പറഞ്ഞു
‘നീ എന്നാ ലേഖ ചേച്ചിയോട് പൊക്കോളാൻ പറ.. ഞാൻ ഇവിടെ അമ്മയെ നോക്കിക്കോളാം. അവൾ പഠിക്കട്ടെ ഹോസ്റ്റലിൽ നിന്ന്..’
ഇഷാനി പറഞ്ഞു
‘നീ എന്തിനാ പാവം ലേഖ ചേച്ചിയെ എപ്പോളും പറഞ്ഞു വിടാൻ നോക്കുന്നെ…?
ഞാൻ കളിയായി ചോദിച്ചു
‘അയ്യോ അതല്ലടാ.. ഞാൻ ഇവിടെ ഉണ്ടല്ലോ. അത് കൊണ്ട് പറഞ്ഞതാ..’
ഇഷാനി പറഞ്ഞു
‘ചേച്ചിയും നിന്നോട്ടെ.. രണ്ട് പേര് ഉണ്ടാവുന്നത് നല്ലതാ..’
അവളും അത് സമ്മതിച്ചു
‘അപ്പോൾ നിനക്ക് എന്റെ കഥ ഒക്കെ അറിയാമായിരുന്നു അല്ലേ..? എന്നിട്ട് ഒന്നും അറിയാത്ത പോലെ എല്ലാം കേട്ടിരുന്നു…’
അവളെന്റെ ചെവിയിൽ പിടിച്ചു തിരിച്ചു
‘ഇല്ലടി.. എനിക്ക് അറിയില്ലായിരുന്നു.. അമ്മ ആണേലും എന്തോ തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന പോലെ സംസാരിച്ചിട്ടുണ്ട്. അല്ലാതെ യഥാർത്ഥ കഥ ഒക്കെ നീ അന്ന് പറയുമ്പോ ആണ് ഞാൻ അറിയുന്നത്..’
ഞാൻ പറഞ്ഞു
‘നീ ഞാൻ അറിയാതെ അമ്മയെ സഹായിച്ചു.. അതും നമ്മൾ വഴക്ക് ഉണ്ടാക്കി ഇരുന്ന സമയത്തു പോലും..? എനിക്ക് അമ്മയോട് യാതൊരു സോഫ്റ്റ് കോർണറും ഇല്ലെന്ന് ഇരിക്കെ എന്തിനാ അങ്ങനെ ചെയ്തേ…?
‘എന്താണേലും നിന്റെ അമ്മയാണ്.. പിന്നെ ആ വഴക്ക് എന്റെ തെറ്റ് കാരണം ആണ്.. ഇനിയിപ്പോ അല്ലേലും ഞാൻ ഇത് തന്നെ ചെയ്തേനെ.. പിന്നെ ഒരു തവണ ഞാൻ പറയാൻ വന്നതുമാ.. അപ്പോൾ നീ കേൾക്കണ്ട എന്ന് കട്ടായം പറഞ്ഞു..’