‘അമ്മ അങ്ങനെ പറഞ്ഞിരുന്നു.. ചേച്ചിയോട് പറയണ്ട എന്ന്..’
‘സത്യത്തിൽ നീ വിളിക്കുമ്പോ ഒക്കെ എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു.. അവൻ ആരാണെന്ന് മര്യാദക്ക് പറയില്ല.. വിളി വന്നാൽ ഉടനെ മാറി പോകും. ഉടനെ ബൈക്ക് എടുത്തു പോകും.. അതാ ഞാൻ അന്ന് ഫോൺ എടുത്തു സംസാരിച്ചേ…’
ഇഷാനി പറഞ്ഞു
‘ഞാൻ ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ തന്നെ പേടിച്ചു പോയി.. അതാ പേടിച്ചു വച്ചത്..’
ശിവാനി പറഞ്ഞു
‘അത് പറഞ്ഞും ഞാൻ അവനുമായി വഴക്ക് ഉണ്ടാക്കി…’
ഇഷാനി ചിരിച്ചു കൊണ്ട് ഓർത്തു
‘പാവം ചേട്ടൻ…’
ശിവാനിയും ചിരിച്ചു…
സഹോദരിമാർ രണ്ടും ചിരിയും കളിയും ഒക്കെ കഴിഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി.. അവിടെ അമ്മയും ഇഷാനിയും ഏറെ നേരം ഒറ്റയ്ക്ക് സംസാരിച്ചു ഇരുന്നു. പാവം ചേട്ടനും ശിവാനിയും പുറത്തു പോയി ചായയും മസാല ദോശയും കഴിച്ചു അതിനിടയിൽ.. അത് കഴിഞ്ഞു പോകാനായി ഇഷാനി എന്റെ അടുത്തേക്ക് വന്നു.. അങ്ങോട്ട് ഞാൻ ഉന്തി തള്ളി കൊണ്ട് പോയ ഇഷാനി അല്ല ഇപ്പൊ ഇവിടെ നിക്കുന്നത്…
‘ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം തോന്നുമോ…?
ഇഷാനി ചോദിച്ചു
‘ഇല്ല.. നീ പറഞ്ഞോ…’
‘ഞാൻ.. ഞാൻ വരുന്നില്ല.. ഇവിടെ നിക്കുവാ…’
അവൾ പറഞ്ഞു.. എനിക്ക് സത്യത്തിൽ സന്തോഷം ആണ് തോന്നിയത്.. അവളെ കൊണ്ട് കാണിക്കും എന്നെ ഞാൻ വാക്ക് കൊടുത്തിരുന്നുള്ളു.. അവളെ തന്നെ അവർക്ക് കൊടുക്കാൻ എനിക്കിതാ സാധിച്ചു..
‘ഇതാണോ ദേഷ്യം ഉണ്ടാക്കുന്ന കാര്യം..?
ഞാൻ ചോദിച്ചു