‘ചേട്ടനെ അന്നാണോ കാണുന്നെ..?
ഇഷാനി അർജുനെ പറ്റി ചോദിച്ചു
‘അല്ല.. ചേച്ചിയുടെ കൂടെ കണ്ടിട്ടുണ്ട് കോളേജിനു മുന്നിൽ വച്ചൊക്കെ..’
ശിവാനി പറഞ്ഞു
‘ആ ചേട്ടൻ ആരാന്നു അറിയാമോ….?
ഇഷാനി ഒരു കുസൃതി ചിരിയോടെ ചോദിച്ചു
‘അറിയാം…’
ശിവാനിയും ചിരിച്ചു കൊണ്ട് പറഞ്ഞു
‘അവൻ പറഞ്ഞോ…?
‘അല്ലാതെ തന്നെ അറിയാമായിരുന്നു..’
‘എങ്ങനെ…?
ഇഷാനി ചോദിച്ചു
‘അത്.. ചേച്ചി പുറത്ത് വച്ചു കാണുമ്പോ ഒക്കെ മുഖം എപ്പോളും വാടിയ പോലെ ആണ്.. പക്ഷെ ചേട്ടൻ കൂടെ ഉണ്ടേലു ബൾബ് ഇട്ടത് പോലെ ആണ്.. അമ്മയ്ക്കും എനിക്കും ആദ്യം തൊട്ടേ അറിയാമായിരുന്നു നിങ്ങൾ തമ്മിൽ സ്നേഹത്തിൽ ആണെന്ന്…’
ശിവാനി ചിരിയോടെ പറഞ്ഞു
‘എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നിങ്ങൾ രണ്ടും ഇത്രയും നാൾ ഞാൻ അറിയാതെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന്…’
‘അതൊക്കെ ഉണ്ടായിരുന്നു… ചേച്ചിയുടെ കൂട്ടുകാരെ ഒക്കെ ഞങ്ങൾക്ക് അറിയാം. പേര് അറിയില്ല എങ്കിലും. പിന്നെ ചേട്ടൻ അവരുമായി ഇവിടെ വരുമ്പോ ആണ് പേരെല്ലാം അറിഞ്ഞത്.. രാഹുൽ ചേട്ടൻ, ആഷിക്ക് ചേട്ടൻ..’
ശിവാനി പറഞ്ഞു
‘അവരൊക്കെ ഇവിടെ വന്നിട്ടുണ്ടോ..?
ഇഷാനി ചോദിച്ചു
‘ആ.. ചിലപ്പോൾ ചേട്ടന് വരാൻ പറ്റാത്ത സാഹചര്യം ആണേൽ അവരെ ആരെയെങ്കിലും ഇവിടേക്ക് വിടും.. ചേട്ടൻ ഞങ്ങൾക്ക് വലിയ ഹെല്പ് ആയിരുന്നു.. സത്യത്തിൽ ചേട്ടൻ ഉള്ളത് കൊണ്ടാണ് ഓപ്പറേഷൻ നടന്നത് തന്നെ.. ‘
ശിവാനി പറഞ്ഞു
‘അവനിതൊന്നും എന്നോട് പറഞ്ഞില്ല..’