അമ്മ തന്നെ ഉപേക്ഷിച്ചു പോയി എന്നാണ് ഇഷാനി ഇത്രയും നാൾ കരുതിയിരുന്നത്. ഒരു തവണ എങ്കിലും അവർ തന്നെ അന്വേഷിച്ചു വന്നു എന്നത് അവൾക്ക് വിശ്വസിക്കാൻ പറ്റാത്ത അത്രയും വലിയ സത്യം ആയിരുന്നു.. രവിയച്ഛൻ ഇതൊക്കെ തന്നോട് മറച്ചു വച്ചത് ഒരു ചതിയായി അവൾക്ക് തോന്നി.. പിന്നെ ഇഷാനി ഓർത്തു തന്നോടുള്ള സ്നേഹം കൊണ്ടാണ് രവിയച്ഛൻ അവർക്കൊപ്പം തന്നെ വിടാഞ്ഞത്.. അവരോട് വഴക്ക് ഇട്ടത് പോലെ പൊന്ന് പോലെ തന്നെ നോക്കിയാണ് തന്നെ വളർത്തിയതും.
‘ അത് കഴിഞ്ഞു അച്ഛനും അമ്മയും തിരിച്ചു പോയില്ല. ഇവിടെ താമസിക്കാൻ തീരുമാനിച്ചു. പിന്നെ എല്ലാ വർഷവും പിറന്നാൾ ആകുമ്പോൾ ചേച്ചിയുടെ ഫോട്ടോ രവിയച്ഛൻ അമ്മയ്ക്ക് അയച്ചു കൊടുക്കും. അമ്മ പിന്നെയും ചേച്ചിയെ തിരക്കി വരാതെ ഇരിക്കാൻ വേണ്ടി ആണ് അത് അയക്കുന്നത്..’
ശിവാനി പറഞ്ഞു..
‘ഇവിടെ നിങ്ങൾ എവിടാ താമസിക്കുന്നെ..?
ഇഷാനി ചോദിച്ചു
‘ഇവിടെ വാടകയ്ക്ക് ആണ്.. ചേച്ചിയുടെ കോളേജിൽ നിന്ന് കുറച്ചു അടുത്താ..’
അവൾ പറഞ്ഞു
‘അപ്പോൾ നീ എന്നെ കണ്ടിട്ട് ഒക്കെ ഉണ്ടോ മുന്നേ..?
ഇഷാനി ചോദിച്ചു
‘ഉണ്ട്.. ചേച്ചിയെ ഇവിടെ ചേർക്കാൻ വന്നു കഴിഞ്ഞു രവിയച്ഛൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ചേച്ചി ഇവിടെ നിന്നാണ് പഠിക്കുന്നത് എന്നും ചേച്ചിയെ കാണാൻ ചെല്ലരുത് എന്ന് പ്രത്യേകം പറയാൻ കൂടി ആയിരുന്നു aa വന്നത്..’
ശിവാനി പറഞ്ഞു
‘അങ്ങനെ ചേച്ചി ഇവിടെ വന്നു കഴിഞ്ഞു കുറെ വട്ടം ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ കട കോളേജിനു അടുത്താ. അമ്മ മിക്ക ദിവസവും ചേച്ചിയേ കാണാൻ അവിടെ മാറി നിൽക്കും.. ഒരു തവണ രാവിലെ ഞാൻ പത്രം ഇടാൻ പോയ കൂട്ടത്തിൽ ആണ് ചേച്ചിയുടെ ഫോട്ടോ അതിൽ കണ്ടത്..’