‘ഇയാൾ ഇപ്പൊ എന്താ ചെയ്യുന്നെ…?
ഇഷാനി ചോദിച്ചു
‘ഞാൻ പ്ലസ് ടു ആണ്.. എക്സാം കഴിഞ്ഞു നിക്കുവാ..’
ശിവാനി പതിയെ ഒരു പേടിയോടെ പറഞ്ഞു
‘ഏതാ എടുത്തെ..?
ഇഷാനി ഒരു സൗഹൃദം ഉണ്ടാക്കാൻ പിന്നെയും ചോദിച്ചു. പക്ഷെ ശിവാനി അപ്പോളും ഒരു പേടിയോടെ ആണ് ഉത്തരം പറഞ്ഞത്
‘ബയോളജി സയൻസ്…’
‘എന്ട്രന്സ് എഴുതാൻ നിക്കുവാ.. ഞാൻ ഹോസ്റ്റലിൽ കൊണ്ട് ആക്കിയത് ആണ്. എന്നാലും അമ്മയെ കാണാൻ എപ്പോളും ഇങ്ങോട്ട് വരും..’
ഞാൻ പറഞ്ഞു
‘ഞാൻ ആരാന്നു അറിയാമോ…?
ഇഷാനി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.. അവളുടെ വായിൽ നിന്ന് അത് കേൾക്കാൻ ഇഷാനിക്ക് അതിയായ കൊതി ഉണ്ടായി
‘ഇഷാനി ചേച്ചി…’
അവൾ ഒരു മടിയോടെ പറഞ്ഞു
‘ചേച്ചി…’
ഇഷാനി തിരുത്തി കൊടുത്തു.. സ്വന്തം ആയി ഒരു അനിയത്തി ഉണ്ടെന്നും അവൾ തന്നെ ചേച്ചി എന്ന് വിളിക്കുമെന്നും ഇഷാനി ഒരിക്കൽ പോലും കരുതിയിട്ടില്ല.. വാത്സല്യത്തോടെ അവൾ ശിവാനിയുടെ കവിളിൽ തലോടി.. ശിവാനി എന്ത് ചെയ്യണം എന്നറിയാതെ പ്രതിമ കണക്കെ നിന്നു.. ഒരു ആലിംഗനം ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അത് ഉണ്ടാകുന്നില്ല.. രണ്ട് പേർക്കും പെട്ടന്ന് സ്നേഹപ്രകടനങ്ങളിൽ വീഴാൻ ഒരു മടി.. ഞാൻ ശിവാനിയുടെ പുറത്ത് ഒരു ഉന്ത് കൊടുത്തു.. അവൾ ഇഷാനിയുടെ മേലേക്ക് വീണു.. ഇഷാനി അവളെ ചേർത്ത് പിടിച്ചു.. കെട്ടിപ്പിടിച്ചപ്പോൾ കൊച്ചു കുട്ടികളെ പോലെ ശിവാനി കരയാൻ തുടങ്ങി.. അർജുൻ പറഞ്ഞത് ശരിയാ.. പൊക്കം ഉണ്ടേലും അവൾ കൊച്ചു കുട്ടി തന്നേ.. ഇഷാനി ഓർത്തു. പിന്നീട് ഞാൻ അവരെ തനിച്ചു വിട്ടു.. ചേച്ചിയും അനിയത്തിയും അവരുടെ സ്വകാര്യതയിൽ സംസാരിക്കട്ടെ എന്ന് ഞാൻ കരുതി.. അതാകുമ്പോ അവർ കുറച്ചു കൂടി പെട്ടന്ന് അടുക്കും..