‘ഡാ ഒരു ചെറിയ പണി ആയല്ലോ…’
‘എന്താടി…?
ഞാൻ ചോദിച്ചു
‘മെൻസസ് ആയി.. നാശം.. ഞാൻ ടോയ്ലറ്റ് വരെ ഒന്ന് പോയിട്ട് വരാം.. നീ വെയിറ്റ് ചെയ്യ്..’
‘നീ പോയിട്ട് വാ.. ഞാൻ താഴെ പാർക്കിംഗ് ഏരിയ കാണും..’
അത് പറഞ്ഞു ഞാൻ താഴേക്ക് പോയി..
പാർക്കിംഗ് ഏരിയ ഏറെക്കുറെ വിജനമായിരുന്നു.. ഞാൻ ബൈക്കിൽ കയറി ഇരുന്നു അവൾ വരുന്നത് വരെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു.. പെട്ടന്നാണ് തോളത്തു ഒരു കൈ വന്നു വീണത് ഞാൻ അറിഞ്ഞത്..
‘മോനെ സിഗർട്ട് ഉണ്ടോ..?
ഏതോ ഒരുത്തൻ.. ഒരു പരിചയവും ഇല്ലാത്ത ഒരുത്തൻ എന്റെ തോളിൽ കയ്യിട്ടു സിഗർട്ട് ചോദിക്കുന്നു.. മര്യാദക്ക് ചോദിച്ചാൽ തന്നെ കൊടുക്കാൻ ഇല്ല. പിന്നല്ലേ..
‘ഇല്ല..’
തോൾ ഒന്ന് ചെരിച്ചു ആ കൈ മാറ്റി ഞാൻ മറുപടി കൊടുത്തു
‘ പിന്നെന്താ ഉള്ളത്..?
അവൻ ഒരു പുച്ഛം നിറഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.. പുറകിൽ നിന്ന് ഒരാൾ കൂടി വന്നപ്പോൾ അവൻ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായി.
‘നിനക്കെന്താ വേണ്ടത്…?
ഞാൻ തിരിച്ചു ചോദിച്ചു
‘ആ കൂടെ ഉണ്ടായിരുന്ന മുതലിനെ തരുമോ…?
ഒരു അശ്ലീല ചിരിയോടെ അയാൾ ചോദിച്ചു.
എനിക്ക് പെരുത്ത് കയറി.. ഞാൻ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവന്റെ നേരെ കയറി നിന്നു.. പിന്നിൽ നിന്നും വശങ്ങളിൽ നിന്നും പിന്നെയും ആളുകൾ വന്നു.. അപ്പോൾ ഇത് സിഗരറ്റ് ചോദിച്ചു വന്നതല്ല.. എനിക്കിട്ട് സ്കെച്ച് ഇട്ട് വന്നതാണ്.. റോളക്സ് വരുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി. വന്നത് അടക്കളം ഗാങ് ആണ്..