അവൻ സംശയത്തോടെ എന്നോട് ചോദിച്ചു
‘അത് അവളോട് ചോദിക്കണം..’
ഞാൻ അലക്ഷ്യമായി ഉത്തരം കൊടുത്തു..
‘ഞാൻ ഇന്നലെ തൊട്ട് അവളെ വിളിക്കുന്നുണ്ട്.. അവൾ ഫോൺ എടുക്കുന്നില്ല. നീയാണേൽ അവളുടെ പേര് പറഞ്ഞു എന്തൊക്കെയോ തോയം പറയുന്നു.. എനിക്ക് ഒന്നും മനസിലാകുന്നില്ല.. എന്താടാ സംഭവിച്ചേ…?
രാഹുൽ ആശങ്കയോടെ ചോദിച്ചു
‘എന്ത് സംഭവിക്കാൻ.. നടക്കേണ്ടത് നടന്നു.. കൃഷ്ണയുടെ കാര്യം അവൾ അറിഞ്ഞു.. ഞാൻ അത് അവളോട് പറഞ്ഞേനെ.. പക്ഷെ അതിനും മുന്നേ അവൾ അറിഞ്ഞു..’
ഞാൻ നിർവികരതയോടെ പറഞ്ഞു
‘അത്.. അതെങ്ങനെ അവൾ അറിഞ്ഞു..?
അവൻ ചോദിച്ചു
‘കൃഷ്ണ ഇന്നലെ ഇവിടെ വന്നിരുന്നു.. അവൾ ഇഷാനിയെ കണ്ടില്ല. പക്ഷെ ഇഷാനിക്ക് എല്ലാം മനസിലായി.. അവളുടെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു.. പിന്നെ… പിന്നെ അവൾ പോയി….’
‘കൃഷ്ണ നാട്ടിൽ വന്നിരുന്നോ..? പണ്ടാരം അത് അറിഞ്ഞില്ലല്ലോ..’
രാഹുൽ വിഷമത്തോടെ പറഞ്ഞു. എന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു
‘ആ അത് വിട്.. എന്തായാലും നടക്കാനുള്ളത് നടന്നു..’
ഞാൻ നിസാരമായി പറഞ്ഞു. എന്റെ ഉള്ളിൽ അതൊരു വലിയ നോവായിരുന്നു എങ്കിലും
‘നടന്നു.. ഇനി അതിന് പരിഹാരം കാണണം.. നമുക്ക് അവളോട് സംസാരിക്കാം.. ഞാൻ ഡീൽ ചെയ്യാം.. നീ ഒന്നും പറയണ്ട..’
അവൻ എങ്ങനെയോ ആത്മവിശ്വാസം വീണ്ടെടുത്തു പറഞ്ഞു
‘നീ വെറുതെ ഇരിക്ക്.. എല്ലാം കഴിഞ്ഞു. ഇനി പറച്ചിൽ കൊണ്ടൊന്നും ഒന്നും നടക്കില്ല. നീ കരുതുന്ന പോലെ ഒന്നും നിസാരം അല്ല ഇത് അവൾക്ക്. അവളുടെ ഫാമിലി തന്നെ കുറെ ഹിസ്റ്ററി ഒക്കെ ഉണ്ട്.. സോ ഇതൊന്നും അവൾക്ക് മറക്കാൻ കഴിയുന്ന കേസ് അല്ല..’