‘എങ്ങനുണ്ട്…?
ഞാൻ പതിയെ ചോദിച്ചു
‘കുഴപ്പമില്ല.. ഇടയ്ക്ക് കുറച്ചു കരഞ്ഞു..’
അവളും പതിയെ പറഞ്ഞു.
‘കഴിച്ചോ..? ഫുഡ് എടുത്തു വച്ചിട്ടുണ്ട്..’
‘കഴിച്ചോളാം.. നിങ്ങളോ..?
ഞാൻ ചോദിച്ചു
‘ഇവൾ കുറച്ചേ കഴിച്ചുള്ളൂ.. ലച്ചു കുറെ നിർബന്ധിച്ചിട്ടാ കഴിച്ചത്..’
ഇഷാനി പറഞ്ഞു. അവൾ ലക്ഷ്മിയെ ലച്ചു എന്ന് അങ്ങനെ വിളിക്കാറില്ല
‘നീയൊ…?
ഞാൻ ചോദിച്ചു
‘എനിക്ക് വിശന്നില്ല..’
അവൾ പറഞ്ഞു
കൃഷ്ണ ഉറങ്ങുന്നത് കൊണ്ട് അവളോട് കൂടുതൽ സംസാരിക്കാൻ ഞാൻ നിന്നില്ല. മേശപ്പുറത്തു ഫുഡ് വാങ്ങിച്ചത് ഇരുപ്പുണ്ടായിരുന്നു. വിശപ്പ് ഉണ്ടേലും എനിക്ക് കഴിക്കാൻ തോന്നിയില്ല. ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചു. നല്ല പരവേശം ഉള്ളത് കൊണ്ട് ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ തീർത്തു.. ദേഹത്തു മൊത്തത്തിൽ ഒരു ക്ഷീണം ഉള്ളത് കൊണ്ട് ഒന്ന് കുളിക്കാമെന്ന് കൂടി ഞാൻ വച്ചു. ഷവറിന് അടിയിൽ നിന്ന് നടന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞാൻ മനസ്സിൽ ചിന്തിച്ചു.. പലതും ഓർക്കുമ്പോ തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളവ. അങ്കിൾ എന്ന് ചെറുപ്പം മുതൽ വിളിച്ചു നടന്നവന്റെ ഒക്കെ തനി സ്വരൂപം ഇന്ന് കണ്ടപ്പോ എന്തോ മുഴുവൻ ആയി ഉൾക്കൊള്ളാൻ കഴിയാത്തത് പോലെ. എല്ലാം അവിടെ കൊണ്ട് അവസാനിച്ചു എന്ന് ഓർത്തപ്പോ മനസിന് ഒരു തരി ആശ്വാസം കിട്ടി
കുളി കഴിഞ്ഞു ഡ്രസ്സ് മാറി ഞാൻ വാതിൽക്കൽ വന്നു. സമയം നാല് ആകാറായി. റോഡിനു മുന്നിൽ ഞങ്ങളുടെ ആൾക്കാർ ഇപ്പോളും നിൽപ്പുണ്ട് ഞങ്ങൾക്ക് കാവലായി. അവരോട് ഞാൻ കുറച്ചു നേരം സംസാരിച്ചു. പൊക്കോളാൻ പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. അവർ വണ്ടിയിൽ തന്നെ ഇരുന്നു. അവരോട് സംസാരിച്ചിട്ട് മുറ്റത്തേക്ക് തിരിച്ചു വന്നപ്പോൾ ലച്ചു വാതിൽക്കൽ പടിയിൽ ഇരിപ്പുണ്ടായിരുന്നു.. ഞാനും അവളുടെ ഒപ്പം ചെന്നു ഇരുന്നു