‘നിന്റെ ആ ദയ എനിക്ക് വേണ്ടെങ്കിൽ…’
ഞാൻ പറഞ്ഞു
‘അവസാനമായി ആരോടും ഒന്നും പറയാനില്ലേ..? നിന്റെ കാമുകിയോട്..? ഒന്നും…?
അയാൾ ഉദ്ദേശിച്ചത് കൃഷ്ണയേ ആയിരിക്കണം.
‘പറയാനുള്ളത് പറഞ്ഞിട്ടാണ് ഞാൻ പോന്നത്..’
ഞാൻ പറഞ്ഞു
‘എന്ത്…?
സംശയത്തോടെ പിരികം ഉയർത്തി അയാൾ ചോദിച്ചു
‘തിരിച്ചു വരുമെന്ന്…’
ഞാൻ ഉറപ്പോടെ പറഞ്ഞു. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഒരു വൃത്തികെട്ട ചിരി..
എല്ലാം അവസാനിക്കാൻ പോകുകയാണ് എന്ന് എനിക്ക് മനസിലായി. എനിക്ക് ഇനി ഒന്നും ചെയ്യാനില്ല. ഒന്നു കുതറി ബാലപരീക്ഷണം നടത്തി നോക്കാം. അത്ര മാത്രം. പക്ഷെ മരണത്തിൽ നിന്നും രക്ഷ നേടാൻ എനിക്ക് സാധിക്കില്ല.. അവസാനമായി സ്നേഹിച്ച മുഖങ്ങൾ എല്ലാം മനസ്സിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു.. അച്ഛൻ, അമ്മ, അനി, രാഖി, അനാര, സുഹൃത്തുക്കൾ.. ഒടുവിൽ എന്റെ ഇഷാനിയേയും.. അവളെ ഇനി കാണില്ല എന്ന് ഓർത്തപ്പോ എന്റെ നെഞ്ച് പൊളിഞ്ഞു.. പെട്ടന്നാണ് അവൾ പറഞ്ഞത് എന്റെ മനസിൽ വന്നത്.. ഞാൻ തിരിച്ചു വന്നില്ല എങ്കിൽ അവളും കൂടെ പോകുമെന്ന്.. എന്റെ ഉള്ളിൽ ഭയം ഇരച്ചു കയറി.. ഞാൻ കാരണം അവളുമിപ്പോൾ മരണത്തിലേക്ക് ആണ് പോകുന്നത്. അത് തടയാൻ എനിക്ക് തിരിച്ചു ചെന്നേ മതിയാകൂ.. എനിക്ക് ഇവിടെ നിന്ന് രക്ഷപെട്ടേ മതിയാവൂ.. പക്ഷെ എങ്ങനെ.. പിന്നിൽ നിന്ന ഒരുവന്റെ കയ്യിൽ കത്തി തിളങ്ങുന്നത് കൺകോണിലൂടെ ഞാൻ കണ്ടു.. അതിൽ നിന്നു, ഇവരിൽ നിന്നെല്ലാം ഞാൻ എങ്ങനെ രക്ഷപെടും…? തിളങ്ങുന്ന കത്തി എന്റെ അടുത്തേക്ക് നീങ്ങി..