റോക്കി 6 [സാത്യകി] [Climax]

Posted by

‘ഞാൻ പറഞ്ഞത് സത്യം ആണ്.. എന്റെ പിള്ളേർ ആണേ സത്യം…’
പറങ്കി ആണയിട്ട് പറഞ്ഞു

‘പിള്ളേരുടെ പേരിൽ കള്ളസത്യം ഇടുന്നോടാ പൂറീ….മോനെ…’
ഞാൻ കുണ്ണ അറിയാൻ എന്നോണം കൈ അനക്കിയപ്പോൾ അവന്റെ വായിൽ നിന്ന് ആ പേര് വീണു

‘ദേവരാജൻ മുതലാളി.. അയാൾ പറഞ്ഞിട്ട് ആ… ഒന്നും ചെയ്യരുത്.. ഒന്നും ചെയ്യരുത്..’
വിറച്ചു കൊണ്ട് രാജേഷ് പറഞ്ഞു

‘ദേവരാജനോ…?
ഫൈസിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല. പക്ഷെ എനിക്ക് പറ്റി. കാരണം ഇവിടെ വരുന്നതിന് മുന്നേ തന്നെ ഞാൻ അത് മനസിലാക്കിയിരുന്നു. കൃഷ്ണയേ കൈമാറ്റം ചെയുന്ന കൂട്ടത്തിൽ അവളെ പിടിച്ചു കൊണ്ട് പോയവരിൽ ഒരാളെ എനിക്ക് എവിടെയോ കണ്ട് പരിചയം തോന്നിയിരുന്നു. അപ്പോൾ എനിക്കത് ഓർമ്മിച്ചെടുക്കാൻ ആയില്ല. പക്ഷെ ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ തലച്ചോർ അത് കണ്ട് പിടിച്ചു തന്നു. ഞാൻ അടി കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോ ദേവരാജന്റെ ഒപ്പം അയാൾ ഉണ്ടായിരുന്നു.. ഞങ്ങളുടെ സ്ഥാപനങ്ങളിൽ എല്ലാം സ്വാധീനവും സ്വാതന്ത്ര്യവുമുള്ള ദേവരാജന് അതിന്റെ മറവിൽ മയക്ക് മരുന്ന് സാമ്രാജ്യം ഉണ്ടാക്കാൻ പറ്റും.. എന്റെ ഊഹങ്ങൾ കുറെയൊക്കെ ശരിയായി വന്നു. പക്ഷെ എനിക്ക് അതിന് കുറച്ചു കൂടി ശക്തമായ തെളിവ് വേണമായിരുന്നു. അതിനാണ് അത് ഇവന്റെ വായിൽ നിന്നും കേൾക്കാൻ ഞാൻ ഇപ്പൊ തന്നെ ഇവിടേക്ക് വന്നത്

‘അതേ. അയാൾ പറഞ്ഞിട്ടാണ്..’
രാജേഷ് സമ്മതിച്ചു

‘അയാൾക്ക് എന്തിനാ ഇവനേ കൊന്നിട്ട്…?
ഫൈസി കത്തി കഴുത്തിൽ തന്നെ വച്ചു കൊണ്ട് ചോദിച്ചു

‘കൊല്ലാൻ പറഞ്ഞിട്ടില്ല. അബദ്ധം കാണിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. തല്ലണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. എന്തിനാണ് എന്നൊന്നും എനിക്ക് അറിയില്ല. സത്യം ആയും അറിയില്ല..’
അവൻ തത്ത പറയുന്ന പോലെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *