‘അയാൾ നമ്മളുടെ കൂടെ പത്തു പന്ത്രണ്ട് വർഷം ആയി ഉള്ളതല്ലേ.. നമുക്ക് ഡാമേജ് ഉണ്ടാക്കുന്ന എന്തെങ്കിലും അയാൾ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..’
അങ്കിൾ അയാളെ ന്യായീകരിക്കാൻ ശ്രമിച്ചു
‘ പക്ഷെ ഇപ്പോൾ എന്റെ ചോദ്യങ്ങൾക്ക് എന്ത് കൊണ്ടാണ് അയാൾക്ക് ഉത്തരം ഇല്ലാത്തത്.? എനിക്കെന്തോ അയാൾ പറയുന്നത് ഒന്നും ഇപ്പോൾ വിശ്വാസം വരുന്നില്ല..’
ഞാൻ പറഞ്ഞു
‘നിനക്ക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ അങ്ങനെ..’
അങ്കിൾ അങ്ങനെ പറഞ്ഞപ്പോ എന്നോട് നീരസം ഉണ്ടോ എന്ന് എനിക്ക് തോന്നി
‘ ഞാൻ പറഞ്ഞു വിടാനാ ഇരുന്നത്. അങ്കിൾ വന്നത് കൊണ്ട് അത് ചെയ്യുന്നില്ല. പക്ഷെ ഞാൻ പറയുന്ന സമയത്തിന് അകം എനിക്ക് ഇതിനെല്ലാം ആൻസർ കിട്ടണം.. അത് അങ്കിൾ അയാളോട് പറയണം..’
‘ഞാൻ നിന്നെ ഉപദേശിക്കാൻ വേണ്ടി വന്നതല്ല. ഇവിടെ ബഹളം ഉണ്ടായെന്നു കേട്ടപ്പോ അതറിയാൻ വന്നതാ.. അവനെ പറഞ്ഞു വിടാനാണ് നിനക്ക് തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യ്.. നിനക്ക് കാര്യപ്രാപ്തി ആയി.. നീയാണ് ഡിസൈഡ് ചെയ്യേണ്ടത്..’
അങ്കിൾ പറഞ്ഞു
അങ്കിൾ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ തീരുമാനം മാറ്റി. അയാളെ പെട്ടന്ന് പറഞ്ഞു വിടണ്ട എന്ന് തീരുമാനിച്ചു.. എല്ലാത്തിനും ഉത്തരം കിട്ടിയിട്ടേ നായിന്റെ മോനെ ഞാൻ വിടൂ.. പക്ഷെ മറ്റൊരു തീരുമാനം ഞാൻ എടുത്തു. ഇനി മുതൽ കമ്പനിയുടെ പൂർണ ഉത്തരവാദിത്തം ഫൈസിക്ക് ആയിരിക്കും. അവൻ എന്ത് പറയുന്നോ അത് പോലെയേ ഇനി അവിടെ എല്ലാം നടക്കൂ.
ആ തീരുമാനം വീട്ടിൽ ചർച്ച ആയി..